0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]

Author : സ്മിത Read All Parts 590

പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു. തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി. അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.

“എടാ!!”

ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു. അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.

“അയാള് പോട്ടെ!!”

ലീന വിളിച്ചു പറഞ്ഞു.

“നിങ്ങള്‍ ഇങ്ങോട്ട് വാ!!”

അവള്‍ നിലത്ത് ഇരുന്നു ഋഷിയേ മാറോട് ചേര്‍ത്ത് വാരിപ്പിടിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ സംഗീതയും സന്ധ്യയും അകത്ത് പോയി വെള്ളമെടുത്ത് കൊണ്ടുവന്ന് ഋഷിയുടെ മുഖത്തേക്ക് തളിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു. സന്ധ്യ മുറിവ വെള്ളമൊഴിച്ച് കഴുകി. കൈമുട്ടിനും തോളിനുമിടയിലാണ് വെടിയേറ്റത്.

“ഡെന്നീ, വേഗം കാറെടുക്ക്!”

ലീന വിളിച്ചു പറഞ്ഞു.

“സുഹറയുടെ വീട്ടിലേക്ക്! വേഗം പോണം,”

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്റ്റര്‍ സുഹ്റ ലീനയുടെ അടുത്ത സുഹൃത്തുക്കളിലോരാളാണ്.

“ഹോസ്പിറ്റലില്‍ പോകേണ്ടേ, മമ്മി? സുഹ്റാന്‍റ്റിയേ കണ്ടാല്‍ മതിയോ?”

എല്ലാവരും ഋഷിയേ താങ്ങിയെടുത്ത് കാറിലേക്ക് ഇരുത്തുമ്പോള്‍ ഡെന്നീസ് ചോദിച്ചു.

“ഇല്ല ബുള്ളറ്റ് റിമൂവ് ചെയ്ത് മെഡിസിന്‍ അപ്ലൈ ചെയ്താല്‍ പോരെ? മാക്സിമം ഒന്നോ രണ്ടോ ഇന്‍ജെക്ഷന്‍. അതിന് ഹോസ്പിറ്റല്‍ ആവശ്യമില്ല. മാത്രമല്ല. ഹോസ്പിറ്റലില്‍ ഒക്കെ പോയാല്‍ പബ്ലിക്ക് അറിയും!”

അത് ശരിയാണ് എന്ന് എല്ലാവര്‍ക്കും തോന്നി.

“അതാരാടാ ഋഷി?”

കാര്‍ മുമ്പോട്ട്‌ എടുത്തുകൊണ്ട് ഡെന്നീസ് ചോദിച്ചു.

“എടാ അത് അച്ഛന്റെ ഡ്രൈവറാ. ബഷീര്‍ അങ്കിള്‍ !”

“ഒന്ന് പോടാ!”

ഡെന്നീസ് പറഞ്ഞു.

“നിന്‍റെ അച്ഛന്റെ ഡ്രൈവര്‍ എന്തിനാ നിന്നെ വെടി വെക്കുന്നെ?

💬 Comments

View all comments