Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]
കമ്പനി ഇന്റര്‍നാഷണല്‍ റിപ്യൂട്ടെഷന്‍ ഉള്ള ഒരു കമ്പനി ഏട്ടനേയും അച്ചായനെയും വലിയൊരു പാക്കേജ് ഒക്കെ ഓഫര്‍ ചെയ്ത് പിക്ക് ചെയ്യാന്‍ ശ്രമിച്ചു. ഡിസ്ക്കഷന്‍ അതിന്‍റെ പീക്കില്‍ നില്‍ക്കുന്ന ടൈമില്‍ ആണ് മോന്‍റെ മമ്മിയെ ജ്യൂസില്‍ ഡ്രഗ് മിക്സ് ചെയ്ത് വീഴിക്കാന്‍ അയാള്‍ നോക്കിയേ. അതും പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ ഒരു ഫഡ്ജിംഗ് ഇറെഗുലാരിറ്റിയില്‍ അച്ചായനെ പെടുത്തി....”
അവളുടെ മുഖം വേണ്ടും ശോകസാന്ദ്രമായി.
“അച്ചായന്‍ അതിന്‍റെ സോഴ്സ് കണ്ടെത്തി...”
അവള്‍ തുടര്‍ന്നു.
“അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അയാള്‍ ജയിലില്‍ പോകും. അത് ഒഴിവാക്കാന്‍ അയാള്‍ അച്ചായനെ ....”
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി.
“..ഇല്ലാതാക്കി...”
സംഗീത തുടര്‍ന്നു.
“എന്നിട്ട് അത് സൂയിസൈഡ് ആക്കി...ഫഡ്ജിംഗ് ഇറെഗുലാരിറ്റി നടത്തിയതില്‍ മനം നൊന്തും അത് പിടിക്കപ്പെടുമ്പോഴുണ്ടാവുന്ന മാനഹാനി ഓര്‍ത്തും ആത്മഹത്യ ചെയ്യുന്നു എന്നും ഒരു സൂയിസൈഡ് നോട്ട് അച്ചായന്‍റെ കൈപ്പടയില്‍ എഴുതി വെച്ച് അച്ചായനെ അവര്‍ ...”
ഡെന്നീസും ശ്യാമും അത് കേട്ട് തരിച്ചിരുന്നു.
“രാജീവേട്ടന് സത്യമെല്ലാം അറിയാം എന്ന് മനസ്സിലാക്കി അവര് ഏട്ടനെ വണ്ടിയിടിപ്പിച്ച്...”
“ഇതൊക്കെ ചെയ്ത ആളുടെ മകനാണോ ഈ ഋഷി?”
അവസാനം ശ്യാം ചോദിച്ചു.
ഡെന്നീസ് ഒന്നും പറയാതെ മറ്റെന്തോ ആലോചിച്ചു.
“ഋഷി ഇവിടെ വന്നത് എന്തിനാ മോനെ?”
ലീന ഡെന്നീസിന്‍റെ തോളില്‍ പിടിച്ചു.
“മമ്മി അവന്‍ കുറെ നാളായി വരണം എന്ന് ആഗ്രഹിക്കുന്നതാ,”
ഡെന്നീസ് പറഞ്ഞു.
“ഒരു മിനിറ്റ്...”
ലീന ഗാഡമായ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“മോനെ ഒരു ട്രക്ക് വന്നിടിച്ച് ആക്സിഡന്റ്റ് പറ്റി എന്നല്ലേ മോന്‍ പറഞ്ഞത്? എന്നിട്ട് ഋഷി വന്നു രക്ഷപ്പെടുത്തി എന്ന്?”
“എഹ്?”
💬 Comments
View all comments