0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 1.6K

ഞാന്‍ കയര്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കുന്നതും ഫാനില്‍ കെട്ടുന്നതും കഴുത്തില്‍ കുരുക്ക് മുറുക്കുന്നതും എല്ലാം മേനോന്‍റെ മുമ്പില്‍ വെച്ച് അയാള്‍ പറഞ്ഞത് അനുസരിച്ചാണ്. ഗുളികകള്‍ എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ ഉണ്ട്. മേല്‍പ്പറഞ്ഞ മേനോന്‍റെ മുഴുവന്‍ പേര് വടക്കെപ്പാടത്ത് നാരായണ മേനോന്‍ എന്നാണു.”

വായിച്ച് കഴിഞ്ഞ് അയാള്‍ മേനോനെ നോക്കി.

“ഇപ്പം മനസിലായോ?”

കോപം കൊണ്ട് മേനോന്‍റെ മുഖം വലിഞ്ഞു മുറുകി വികൃതമായി.

“എടാ മൈരന്‍ ബഷീറേ!”

അയാള്‍ കാല്‍ ഉയര്‍ത്തി ബഷീറിന്റെ ദേഹത്തെ ചവിട്ടാന്‍ ആഞ്ഞു.

“അപ്പം നീയെന്നെ ആക്കി ചിരിച്ചത് തന്നെയാരുന്നല്ലേ! കുപ്പ തൊട്ടീന്ന്‍ എടുത്ത് നിന്നെ ഒക്കെ കൂട്ടത്തി കൊണ്ട് നടന്നതിനു എനിക്ക് ഇത് തന്നെ കിട്ടണം! നന്ദി വേണടാ പട്ടി നന്ദി!”

എ സി പി മൊബൈല്‍ എടുത്തു ഡയല്‍ ചെയ്തു.

“എസ് പി ഒഫീസല്ലേ? ആ എസ് പി സാറാണോ? ഞാന്‍ കോഴിക്കോട് എ സി പി..അതെ വിന്‍സെന്റ്‌ ആണ്..ആ അറസ്റ്റ് ചെയ്തു സാര്‍ ..ഒരു വന്‍ സ്രാവ് ആണ് ..നമ്മള്‍ സംശയിച്ച ആള്‍ തന്നെ. അതെ അയാള്‍ തന്നെ മേനോന്‍... സര്‍ പിന്നെ ആ ഹെലന്‍ സ്പാ ഇല്ലേ? അവുടുത്തെ ഓണര്‍ ഒരു രേഷ്മ അന്‍വര്‍ അവര് ഈ കേസില്‍ ഇന്‍വോള്‍വ്ഡ് ആണ്...അവര് കടന്നു കളയുന്നതിനു മുമ്പ് ഫോഴ്സിനെ അയച്ച് അവരെ പൊക്കണം ..ഓക്കേ സാര്‍ ..ശരി ..താങ്ക്സ് ....ബൈ...”

“അതേ, സാറേ!”

അഹങ്കാരം നിറഞ്ഞ ശബ്ദത്തില്‍ മേനോന്‍ വിളിച്ചു.

“ഞാനാ ഇത് ചെയ്തേന്ന്‍ നിങ്ങക്ക് അങ്ങനെ കൊണച്ച പ്രൂഫ്‌ ഒന്നും കിട്ടീട്ടില്ലല്ലോ! ഇവന്‍ എഴുതിയ ഈ മൈര് കടലാസ്

💬 Comments

View all comments