0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 590

സി പി ചോദിച്ചു.

“അത് ബഷീറിന്റെ താക്കോല്‍ അല്ല!”

മേനോന്‍ ചിരിച്ചു.

“ഇന്നലെ നോക്കുമ്പോള്‍ അയാടെ മുറി ചാരി ഇട്ടിട്ടേ ഒള്ളൂ. അയാള് മുറി പൂട്ടാതെ ആണ് പുറത്ത് പോയത്. വല്ല വിലപിടിപ്പുള്ള എന്തേലും കാണൂല്ലോ! ഞാന്‍ എപ്പഴും ഓഫീസില്‍ ഒക്കെ അല്ലെ? അതുകൊണ്ട് ഞാന്‍ ഒരു കീ എടുത്ത് അതങ്ങ് പൂട്ടിയിട്ടു!”

അപ്പോഴേക്കും തോമസ്‌ കുട്ടി താക്കോലുമായി വന്നു.

“ഓക്കേ! എന്നാ വാ!”

വിന്‍സെന്റ് എഴുന്നേറ്റു.
മേനോന്‍ ചൂണ്ടിക്കാണിച്ചിടത്തെക്ക് നീങ്ങി.
അദ്ദേഹത്തിന് പിന്നാലെ മറ്റു പോലീസ് ഉദ്യോഗസ്ഥന്മാരും നടന്നു.
അവര്‍ ബഷീര്‍ താമസിക്കുന്നിടത്ത് എത്തി.
മേനോന്‍ ബഷീറിന്റെ മുറി തുറന്നു.
എന്നിട്ട് കതക് സാവധാനം തള്ളി.

“ങ്ങ്ഹേ?”

മേനോന്‍ അദ്ഭുതതോടെ എ സി പിയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും നോക്കി.

“എന്നാ കതക് തൊറന്നു വരുന്നില്ലേ?”

“ഇത്...”

ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് വീണ്ടും അമര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.

“ഈ ഡോര്‍ അകത്ത് നിന്നും ലോക്കാ!”

“അകത്ത് നിന്നും ലോക്കോ?”

വിന്‍സെന്റ് ഒന്നും മനസ്സിലാകാതെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.

“എന്ന് വെച്ചാ?”

“എന്ന് വെച്ചാ സാര്‍, മുറി അകത്ത് നിന്നും പൂട്ടിയിരിക്കുന്നു!”

മേനോന്‍ പറഞ്ഞത് കേട്ട് അവര്‍ ചകിതമായ ഭാവത്തോടെ പരസ്പ്പരം നോക്കി.

“എന്ന് വെച്ചാ മുറിയില്‍ ആള്‍ ഉണ്ടെന്നോ?”

എ സി പി ചോദിച്ചു.

“അതിപ്പം...!”

മേനോന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു.

“അകത്ത് ആളോ? അതെങ്ങനെ...പക്ഷെ ഡോര്‍ അകത്ത് നിന്നും ലോക്ക് ആയ സ്ഥിതിക്ക്?”

മേനോന്‍ ചകിതമായ ഭാവത്തോടെ ഓരോരുത്തരെയും മാറി മാറി നോക്കി.

“അല്‍പ്പം ബലം കൊടുത്ത് ഒന്നുകൂടെ തള്ളിക്കെ,’

സംഘത്തിലെ സബ് ഇന്‍സ്പെക്റ്റര്‍ മോഹന്‍ പറഞ്ഞു.

“മാറ്! ഞാന്‍ തള്ളാം!”

അയാള്‍ മുമ്പോട്ട്‌ വന്ന് ഡോറില്‍ ബലമായി തള്ളി.

“സാര്‍!”

അദ്ഭുതം കൊണ്ട് കണ്ണ് തള്ളി മോഹന്‍ എ സി പിയെ നോക്കി.

“ഇത് അകത്ത് നിന്നും ലോക്കാണ്!

പോലീസ് സംഘം പരസ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി.

‘പൊളിക്ക്!”

എ സി പി നിര്‍ദേശിച്ചു.

“കതക് ചവിട്ടിപ്പൊളിക്ക്!”

കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കരുത്തനായ ഒരാള്‍ കതക് ആഞ്ഞു ചവിട്ടി.

വലിയ ശബ്ദത്തോടെ കതക് പൊട്ടിയടര്‍ന്ന് തുറന്നു.

💬 Comments

View all comments