Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]
ഒന്ന് പിടിച്ചോണെ വീഴാതെ
റബ്ബർ തോട്ടത്തിന്റെ ഇടയിലെ തൊണ്ടു വഴിയിലൂടെ അമ്മച്ചിയേം പിടിച്ചു ഞാൻ നടന്നു
വീട്ടിൽ ആരുമില്ലേ അമ്മച്ചിക്ക് കൂട്ടിനു
ഉണ്ട് മക്കളെ ഒരു പെണ്ണുണ്ട് അവളെ ശമ്പളത്തിനു നിർത്തിയേക്കുവാ കോം നഴ്സ് ന്നോ മറ്റോ ആണവളുടെ പേര് ഞാൻ വെറ്റില ചവക്കാൻ അവള് ശമ്മതിക്കൂല അതോണ്ട് അവള് കാണാതെ ഇറങ്ങി പോന്നതാ ഞാൻ
അങ്ങനെ ഒന്നും പോവരുത് എവിടേലും വീണു പോയാൽ എന്ത് ചെയ്യും
ഓ അങ്ങനെ വീണു ചത്താൽ ചാവട്ടെ കുഞ്ഞേ ഞാൻ ആറെണ്ണത്തിനെ പെറ്റു എല്ലാം പഠിച്ചു വല്ല്യ ജോലിയൊക്കെയായി പെണ്ണും കെട്ടിയപ്പോ ആർക്കും തള്ളയെ വേണ്ടാ നോക്കാനൊട്ടു നേരവുമില്ല എല്ലാ ആഴ്ചയും ഓരോരുത്തരു വരും ചത്തോന്നറിയാൻ മുഖം കാണിച്ചങ്ങ് പോവും
ദാ കാണുന്നതാ വീട് കുഞ്ഞിനി പൊക്കോ ഇല്ലേ ആ താടക കുഞ്ഞിനേം ചീത്ത വിളിക്കും
അതൊന്നുമില്ല അമ്മച്ചി വാ ഞാൻ വീട്ടിലാക്കിയിട്ടേ പോണുള്ളൂ
എന്റെ കയ്യിൽ പിടിച്ചു രണ്ടു മൂന്നു ഒതുക്കുകല്ലുകൾ കയറി ഞങ്ങൾ ഒരു വീടിന്റെ പുറകു വശത്തെ മുറ്റത്തെത്തി
വല്ല്യമ്മച്ചി ഇതെവിടേ പോയതാ തിരയാൻ ഈ വീട്ടിലിനി ഒരിഞ്ചു സ്ഥലം ബാക്കിയില്ല അമ്മച്ചിയെ കണ്ടതും ഒരു സ്ത്രീ ഒച്ചയെടുത്ത് കൊണ്ട് വന്നു
പരിചയമില്ലാത്ത ഒരാളെ പെട്ടെന്ന് കണ്ടത് കൊണ്ടവർ നിശബ്ദയായി
ഞാനെന്നാടി മൊട്ടു സൂചിയാണോ നീയിങ്ങനെ തിരയാൻ നീ നിന്റെ പണി നോക്കെടി
ആഹാ അമ്മച്ചി ആളത്ര മോശമല്ല ല്ലോ ഞാൻ മനസിലോർത്തു
എവിടേലും വീണു എന്തേലും പറ്റിയാ ഞാൻ വേണം നിങ്ങടെ മക്കളോട് സമാധാനം പറയാൻ ഇങ്ങു കേറി വാ അകത്തോട്ട്
അവർ അമ്മച്ചിയുടെ
💬 Comments
View all comments