0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

ഇരുട്ടു കയറി വീണു പോവാതിരിക്കാൻ ഞാനാ ചെയറിൽ മുറുക്കെ പിടിച്ചുവെങ്കിലും ഊർന്നു നിലത്തേക്ക് വീണു

അർദ്ധ മയക്കത്തിൽ വീണ്ടുമാ ബെൽ ഞാൻ കേട്ടു

തണുത്ത വെള്ളം മുഖത്ത് വീഴുന്നു

ഞാൻ കണ്ണ് തുറന്നു

ബെന്നി ആർ യൂ ഒക്കെ

മ്മ്മ് എഴുനേല്ക്ക് ദാ കുറച്ചു വെള്ളം കുടിക്കു ഞാനാ വെള്ളം വാങ്ങി കുടിച്ചു വീണ്ടുമാ കസേരയിൽ ഇരുന്നു

ഒക്കെ ആയോ താൻ

മ്മ്മ് കുഴപ്പമില്ല സർ

ദാ ഇത് ഫിലിപ്പ് തന്റെ മമ്മി ഉണ്ടായിരുന്ന സമയത്ത് ബെന്നിയുടെയും ബെന്നിയുടെ മമ്മിയുടെയും പേരിൽ എടുത്ത ജോയിന്റ് അകൗണ്ട് ന്റെ പാസ് ബുക്ക് അന്ന് മൈനർ ആയിരുന്ന തനിക്ക് ഇപ്പൊൾ പഞ്ചായത്തിൽ നിന്നു മമ്മിയുടെ ഡെഡ് സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തു അകൗണ്ട് തന്റെ പേരിലാക്കാൻ പറ്റും

ഇത് താനിപ്പോൾ കെട്ടിടം പണിയുന്ന സ്ഥലത്തിന്റെ ആധാരം

ഇത് തന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ ആധാരം എല്ലാം തന്റെ പേരിലാക്കി വർഷാവർഷം കരവും അടക്കുന്നുണ്ട്

എല്ലാ മാസവും കൃത്യമായ ഒരു തുക ഈ അകൗണ്ടിൽ ഇടുന്നുണ്ടായിരുന്നു നിന്റെ പപ്പ പിന്നെ അവന്റെ ഇൻഷുറൻസ് പൈസയും ഈ അകൗണ്ട് ലാണ് വന്നിരിക്കുന്നത്

എന്താ തന്റെ സ്റ്റെപ് മദർ ന്റെ പേര്

റോസി

അവർക്കൊരു മകൾ ഉണ്ടല്ലേ

അതേ

എന്താ മകളുടെ പേര്

മെറീന

നിയമപ്രകാരം അവരുമായി നിങ്ങൾക്ക് ഒരു ബന്ധവുമില്ല

ആ മകൾ ഫിലിപ്പിന്റേതല്ല എങ്കിലും അവർക്കും കൃത്യമായി ഒരു തുക അവൻ അയച്ചു കൊടുക്കുന്നുണ്ടായിരുന്നു

ഇപ്പൊ എന്താ അവരുടെ അവസ്ഥ

വീട്ടിലുണ്ട് രണ്ടു പേരും ഞാനാണ് അവിടെ അഭയാർത്ഥി

യാതൊരു മനസാക്ഷിയും അർഹിക്കാത്ത സ്ത്രീയാണവർ

💬 Comments

View all comments