0%

Chapter Title : ഒരു ഭാര്യയുടേ തോട്ടപ്പണി [ആനീ]

Author : ആനീ Read All Parts 97.4K

മെല്ലെ ചാരി. പുറത്ത് അയാളുടെ കയ്യിലെ വെളിച്ചം തോട്ടത്തിന്റെ ഉള്ളിലേക്ക് നീങ്ങുന്നത് അവൾ വാതിലിന്റെ വിടവിലൂടെ നോക്കി. വെളിച്ചം അകന്നു പോകുന്നത് കണ്ടപ്പോൾ അവൾക്കൊരു സമാധാനം തോന്നി.

​"ഹാവൂ... സമാധാനമായി. അവൻ ദൂരേക്ക് പോയല്ലോ,"

അവൾ അഭിയുടെ അരികിലേക്ക് ചേർന്നിരുന്നു.

​അഭി അപ്പോഴേക്കും ആ പഴങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു.

കുടിലിനുള്ളിലെ ആ ചെറിയ മരക്കട്ടിലിൽ അഭിക്കൊപ്പം ഇന്ദു ഇരുന്നു. മുത്തു തോട്ടത്തിന്റെ അങ്ങേ അറ്റത്തുള്ള മാടത്തിലേക്ക് പോയെന്ന ചിരന്തനമായ ആശ്വാസം ഉള്ളിലുണ്ടെങ്കിലും, അവളുടെ മനസ്സ് ശാന്തമായിരുന്നില്ല.

​"ഇന്ദു, ഈ പഴങ്ങൾ കഴിക്ക്... നല്ല മധുരമുണ്ട്. വിശന്നിരുന്നാൽ ഉറക്കം വരില്ല പൊന്നെ,"

അഭി ഒരു കഷ്ണം പഴം അവൾക്ക് നേരെ നീട്ടി നിർബന്ധിച്ചു.

​"വേണ്ടഭീ... എനിക്ക് വിശപ്പില്ല. നീ കഴിച്ചോ,"

അവൾ വിരക്തിയോടെ പറഞ്ഞു. അവളുടെ ചിന്തകൾ മുഴുവൻ ആ കാറിന് ചുറ്റുമായിരുന്നു. മുത്തു എന്തിനായിരിക്കും ബോണറ്റ് തുറന്നത്? അയാൾ അവിടെ എന്തോ കാണിച്ചിട്ടുണ്ടെന്ന് ഉറപ്പാണ് പക്ഷേ അഭിയോട് അത് എങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തും അഥവാ പറഞ്ഞാ ലും അവന് അയാളെ ഒന്നും ചെയ്യാൻ പറ്റണമെന്നില്ല അവൾ ഓർത്തു?

“അഭി”

“ എന്താടി വേണോ നിനക്ക് ”

അവൻ വീണ്ടും പഴം നീട്ടി

“വേണ്ട”

​"ശരി, എന്നാൽ വേഗം കിടന്നോ. എന്റെ ഫോണിൽ ചാർജ് പോലുമില്ല, സ്വിച്ച് ഓഫ് ആകാൻ പോകുന്നു,"

അതും പറഞ്ഞ് അഭി ഒരു പരാതിയുമില്ലാതെ ആ മുഷിഞ്ഞ വിരിപ്പിലേക്ക് ചരിഞ്ഞു കിടന്നു.

​ഇന്ദുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല. പുറത്ത് രാത്രിയുടെ ശബ്ദങ്ങൾ. അതിലുപരി, അവളുടെ ശരീരത്തെ വരിഞ്ഞുമുറുക്കുന്ന ആ കറുത്ത സ്ട്രെച്ച് ടോപ്പും അതിനുള്ളിലെ ടൈറ്റ്

💬 Comments

View all comments