0%

Chapter Title : ഒരു ഭയങ്കര കാമുകൻ.... (ചെറുകഥ )

Author : kkstories Read All Parts 323

ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.

ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.

സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.

സിസ്റ്റർ വാതിലടച്ചു പോയി.

"നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ"

ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?

"ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ"

എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട്‌ കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.

Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.

ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.

"അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.

💬 Comments

View all comments