Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
ഞാൻ അയാളെ തറപ്പിച്ചു നോക്കിയപ്പോൾ അയാൾ ഒന്ന് ചൂളി...
പിന്നെ പതിയെ കൈയിൽ ഇരുന്ന ബാഗ് തുറന്നു കുറച്ചു സ്വർണ്ണാഭരണങ്ങൾ എടുത്തു നടുവിലെ ടീപ്പോയിലേക്ക് വച്ചു. ഒപ്പം ഒരു ബാങ്ക് പാസ്സുബൂക്കും, ചെക്ക് ബുക്കും കൂടി..
ഞാൻ ജോസിനെ നോക്കിക്കൊണ്ട് ആ പാസ്സ് ബുക്ക് മറിച്ചു നോക്കി. ആറു ലക്ഷത്തി മുപ്പത്തിനായിരം രൂപ അതിൽ ബാക്കിയുണ്ട്... ചെക്ക് ബുക്ക് നോക്കി അതിൽ ആറു ലക്ഷത്തി മുപ്പത്തിനായിരം എഴുതി സൈൻ ചെയ്തൊരു ചെക്ക്.
"അത് മുഴുവൻ കുഞ്ഞെടുത്തോ.. ഞങ്ങളെ ഒന്ന് വെറുതെ വിട്ടാൽ മതി. " അയാൾ ദയനീയതയോടെ പറഞ്ഞു.
ഞാൻ ബുക്ക് രണ്ടും മേശപ്പുറത്തേക്ക് ഇട്ടു. പിന്നെ ഓർണമെൻറ്സ് നോക്കി. എല്ലാം പുതിയ ഫാഷനിൽ ഉള്ളവ.
"ഇത് മൊത്തം എത്രയുണ്ട്?" ഞാൻ ഓർണമെന്റ്സിൽ തൊട്ടു കൊണ്ട് ചോദിച്ചു.
"53 പവൻ "..ആലീസാണ് മറുപടി പറഞ്ഞത്. ഞാനവളെ നോക്കിയൊന്ന് ചിരിച്ചു.
"മൊത്തം ആലീസിന്റെ സെലക്ഷ്ൻ ആവുമല്ലോ.. കൊള്ളാം.. നല്ല സെലക്ഷൻ സെൻസുണ്ട്.." ഞാനവളെ അഭിനന്ദിച്ചു.
ആ സാഹചര്യത്തിലും അവളുടെ മുഖമൊന്നു ക്ഷണനേരത്തേക്ക് തെളിഞ്ഞു.
പിന്നെ ഞാൻ ഒന്ന് നിവർന്നിരുന്നു. എന്തോ പറയാൻ തയാറെടുക്കുന്ന എന്നെ രണ്ടു പേരും സാകൂതം നോക്കി..
...........................
"അപ്പോൾ ജോസേ 6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്..
ഞാനിത് പോലീസ് കേസ് ആക്കിയാൽ അവർ താൻ ഇവിടെ ജോലിക്ക് ചേർന്ന കാലം തൊട്ടുള്ളത് കണക്കു കൂട്ടും.. ഇപ്പോൾ നാലു കൊല്ലം ആയില്ലേ?.. " അയാൾ അതേയെന്ന് തലയാട്ടി...
"അങ്ങനെ നോക്കിയാൽ അവർ നാല്പത് ലക്ഷത്തിന്റെ കളവു തന്റെ മേൽ ചാർത്തും.. അത്രയും കണ്ടില്ലെങ്കിൽ സ്വത്ത് ജപ്തി ചെയ്യാൻ വിധി വരും.. താനും കുടുംബവും പെരുവഴിയാകും..."
രണ്ടുപേരും അത് കേട്ട് വിളറി വെളുത്തു പോയി..
" അത് നിയമവശം.. അതല്ലാതെ സംഭവിക്കുന്നത് തനിക്ക് ഊഹിക്കാമല്ലോ.ഇക്ക തന്നെ പട്ടിയെ പ്പോലെ തല്ലിച്ചതയ്കും.. കാശിന്റെ കാര്യത്തിൽ അയാളൊരു ചെകുത്താൻ ആണ്. ഈ ഇരിക്കുന്ന ആലീസിനെ പോലും വെറുതെ വിടില്ല..."
അത് കൂടിയായപ്പോൾ രണ്ടാളും ആലില പോലെ വിറച്ചു.
ജോസ് ഓടിയെഴുന്നേറ്റ് വന്ന് എന്റെ
💬 Comments
View all comments