Chapter Title : ഒരു ബോള്ഡ് ലൌ സ്റ്റോറി [krishna]
''രവീ... ഒരുപാട് നാളായി ഇത് കേള്ക്കാന് ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാന്.. ഇന്നെന്റെ ആഗ്രഹം സാധിച്ചു. ഇത്രയും വര്ഷങ്ങള് നിനക്കായി കാത്തിരിക്കുകയായിരുന്നു ഞാന്.. ഞാന് നിനക്കുള്ളതാണ്.. എന്നും..'' പറഞ്ഞ് കഴിഞ്ഞതും ഒരു തുള്ളി കണ്ണുനീര് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. ശരിക്കും അത് സംഭവിച്ചതാണെങ്കിലും ഞാന് അത് അഭിനയമാണെന്ന രീതിയില് പെട്ടന്ന് തന്നെ അവന്റെ മുഖത്ത് നോക്കി ഡയറക്ടര് എന്ന പോലെ '' കട്ട്..'' പറഞ്ഞു.
ഞാന് അനുവിനെ നോക്കി പുഞ്ചിരിച്ചു. ''അനൂ.. ഇത് സൂപ്പറായി.. ഞാനിതിന് 200 മാര്ക്ക് ഇടും..'' എന്റെ അഭിനന്ദനം കേട്ട് അവന്റെ മുഖം വിടര്ന്നു ഞാന് തുടര്ന്നു ''എല്ലാ സീനുകളിലും ഇതുപോലെ തുടര്ന്നാല് അടിപൊളിയാകും...''
അനു ഒന്ന് ദീര്ഘനിശ്വാസം വിട്ടു എന്നിട്ട് പറഞ്ഞു ''ഞാന് ശരിക്കും പേടിച്ചിരുന്നു. ഒരുവിധം ധൈര്യം സംഭരിച്ചാ ഇത്രയും ചെയ്തത്.. നോക്ക് എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ലാ.. ഇത്രയും സ്റ്റ്രോങ്ങ് സീനുകള്.. എനിക്ക് പരിചയമില്ല.. ചേച്ചിയും സൂപ്പര് ആയിരുന്നു.. കണ്ണൊക്കെ നിറഞ്ഞത്.. നല്ല ഒറിജിനാലിറ്റി ആയിരുന്നു...''
ഞാല് ''അതൊക്കെ നിന്റെ ഡയലോഗ് കേട്ടപ്പോള് അറിയാതെ വന്നതാ.. പിന്നെ ഒരു ആണ്കുട്ടി ഇങ്ങനെ മുന്നില് നിന്ന് പറയുമ്പോള് കേള്ക്കുന്ന പെണ്ണിനും അതിന്റെ റിയാക്ഷന് വരുമല്ലോ..'' ഞാന് ഒന്ന് നിര്ത്തി അവനെ നോക്കി തുടര്ന്നു ''അനൂ.. ഈ സീനിനൊക്കെ ഹൃദയമിടിപ്പ് കൂടിയെങ്കില് ഇതിലും ഹോട്ട് സീനുകള് ഷൂട്ട് ചെയ്യുമ്പോള് നീ ബോധംകെട്ട് വീഴുമല്ലോ... സന്തോഷമായാലും സങ്കടമായാലും വികാരപ്രകടനമായാലും ചെയ്തേ പറ്റൂ. അതാണ് ഒരു ആക്ടറിന്റെ കടമ. നിന്റെ മനസിനെ അതിന് തയ്യാറാക്ക്.,, ഇപ്പോല് ചെയ്തത്... ഞാന് പ്രതീക്ഷിച്ചതിലും നന്നായിരുന്നു... നമുക്ക് അധികം സമയം കളയാനില്ല...
💬 Comments
View all comments