0%

Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]

Author : pazhanchan Read All Parts 2.8K

കണ്ടു... അവൾ വിളിക്കാനൊന്നും പോയില്ല... വിളിച്ചാൽ തന്നെ 12 മണിയാകും ചിലപ്പോൾ എണീക്കുമ്പോൾ... ശ്യാംമോനെ സ്കൂൾ ബസ്സിൽ കേറ്റിവിട്ട് തിരികെ പോരുമ്പോൾ രാജീവ് എഴുന്നേറ്റ് താഴത്തെ മുറിയിലേക്ക് പോകുന്നതു കണ്ടു... തന്നോടൊന്ന് മിണ്ടിയതു പോലുമില്ലല്ലോ... ഹൂം... അവൾ മുകളിലേക്കുള്ള മുറിയുടെ കോണിപ്പടികൾ ധൃതിയിൽ ചവിട്ടിക്കേറി... 10 മണിയായതേയുള്ളൂ.... കമ്പൂട്ടർ ഓൺ ചെയ്ത് കമ്പിക്കുട്ടൻസൈറ്റും ജി-മെയിലും ഓപ്പണാക്കി.... ആ ദേ കുപ്പീന്ന് വന്ന ഭൂതം പോലെ രാജയുണ്ടല്ലോ... ഇവൻ മാത്രം ഇവിടെ എന്തെടുക്കാ ഇത്ര രാവിലെ... സുഷമ : “ ടാ രാജാവേ... നിന്റെ കോപ്പിലെ പണിയിന്ന് ഞാൻ തീർക്കൂട്ടോ... ” രാജ : “ ഹായ് സുഷു... എന്താ രാവിലെ നല്ല ചൂടിലാണല്ലാ... ” സുഷമ : “ അതു പിന്നെ ഞാൻ എപ്പോഴും പറയുന്നതല്ലേ... ” മുഴുവൻ ടൈപ്പ് ചെയ്യുന്നതിനു മുൻപേ രാജ അവിടെ നിന്ന് എന്തോ കുത്തിക്കുറിക്കുന്നതു കണ്ട സുഷമ അത് മുഴുവൻ ടൈപ്പ് ചെയ്തില്ല... അവന്റെ മറുപടിക്കായി കാത്തു... രാജ : “ വഴക്കു പറഞ്ഞതിന്റെ കാര്യം എനിക്ക് മനസ്സിലായി... സുഷമ പറഞ്ഞ മൂന്നുപേരോട് ചോദിച്ചിട്ട് അവര് മൂന്നുപേരും എനിക്ക് മെയിൽ ഐഡി തന്നില്ല... ഒരാൾ പേര് പോലെ തന്നെ എറമാകുളത്ത്കാരൻ തന്നെയാ... മറ്റെയാൾ ഇപ്പൊ തൽക്കാലത്തേക്ക് എഴുത്ത് നിറുത്തകയാണെന്ന് സൈറ്റിൽ കണ്ടു... പിന്നെ ഒരാളാണെങ്കിൽ ബാഹുബലി സിനിമ പോലെ ടീസറൊക്കെ ഇറക്കിയാ കഥ ഇറക്കുന്നത്... അവൻമാർക്കൊന്നും സുഷുവിനോട് കിന്നാരം പറയാൻസമയം കാണില്ലാന്നെ... പക്ഷേ... ” സുഷമ : “ ചുമ്മാ സസ്പെൻസ് ഇടാണ്ട് കാര്യം പറയെടാ ചെക്കാ... ” അവൾ അക്ഷമയായി...

💬 Comments

View all comments