Chapter Title : ഒരു ഇലക്ഷന് ഡ്യൂട്ടി അപാരത 2 [Vijay Das]
വള്ളീപ്പടര്പ്പുകളും പടര്ന്ന് കാടുപിടിച്ചു കിടക്കുന്നു. ഞാന് കഴിയാവുന്നതും മൃദുലയ്ക്കൊപ്പം ചുവടുവെച്ചുകൊണ്ട് അവളോട് സംസാരിക്കാന് ശ്രമിച്ചു. "മൃദുല ഒന്നും പറഞ്ഞില്ല..."
ഇപ്പോള് വീട്ടില് നിന്ന് നോക്കിയാല് കാണാത്ത ദൂരത്താണ് ഞങ്ങള്. ലക്ഷ്മി സന്ദര്ഭം അറിഞ്ഞ് ഒരുപാട് മുന്പില് കാറിനടുത്തെത്തി എന്തോ ഫോണ് വന്ന പോലെ എടുത്തു സംസാരിച്ചു കറങ്ങി നടക്കാന് തുടങ്ങി. 5 മിനിറ്റ് എന്ന് കൈകൊണ്ട് കാണിച്ചു.
"ലക്ഷ്മി ഫോണ് വെക്കാന് ഒരുപാട് നേരമാവും. നമുക്കൊന്ന് നടന്നിട്ടു വരാം? ഈ മരക്കൂട്ടത്തിന്റെ അപ്പുറമൊക്കെ എന്താണ്? കാവ്? കുളം? ഒക്കെയുണ്ടോ? അല്ല ഈ കഥയിലും സിനിമയിലുമൊക്കെ അങ്ങനെയാണല്ലോ..."

മൃദുല മൃദുവായി ചിരിച്ചു. ഞാന് മരക്കൂട്ടത്തിനിടയിലേക്ക് നടന്നപ്പോള് അവളൂം കൂടെ വന്നു.
"ഹൊ എന്തായാലും ഒന്ന് ചിരിച്ച് കണ്ടല്ലോ തമ്പുരാട്ടി. അടിയന്റെ ജീവിതം ധന്യമായി!"
ഇത് കേട്ടതോടെ അവളുടെ മുഖം കൂടുതല് വിടര്ന്ന് നാണം കലര്ന്ന പാല്പ്പുഞ്ചിരി പൊട്ടിവിടരാന് തുടങ്ങി.
അവളാണെങ്കില് അത് മറയ്ക്കാന് കിടന്ന് പാടുപെടുന്നത് കണ്ട് എനിക്ക് ശരിക്കും ചിരി വന്നു.
"മൃദൂ..." ഞാന് പെട്ടെന്ന് വിളിച്ചപ്പോള് അവള് ഒന്ന് ഞെട്ടി. വീടിനുപുറത്ത് ആരും അവളെ വിളിക്കുന്ന വിളി ആണെന്ന് തോന്നുന്നില്ല അത്.
ഞാന് കുറച്ചു കൂടി അടുത്ത് ചെന്ന് പറഞ്ഞു. "മൃദു ഇപ്പോഴും ഒന്നും പറഞ്ഞില്ല. ഞാന് ഇത്രയും ദൂരം വന്നതും നിന്നതുമെല്ലാം മൃദുവിനെ കാണാന് വേണ്ടി മാത്രമാണ്. നിനക്ക് താത്പര്യമില്ലെങ്കില് ഞാനിനി വരുന്നില്ല."
അവള് വല്ലാതായി. മുഖത്ത് നോക്കുന്നില്ല.
"ഞാന് പോകുന്നു." എന്ന് പറഞ്ഞ് ഞാന് തിരിഞ്ഞ് നടക്കാന് തുടങ്ങി. പരിഭ്രമിച്ച ഒരു ശ്വാസോച്ഛ്വാസത്തിനു ശേഷം അവളുടെ ധൃതിയിലുള്ള ശബ്ദം കേട്ടു "പ്ലീസ്...."
ഞാന്
💬 Comments
View all comments