0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 4 [Eren Yeager]

Author : Kambikathakal Read All Parts 1.8K

ഇത്രയും പറഞ്ഞു കൊണ്ടു ഡേവിഡിന്റെ കഴുത്തിലേക്ക് അവൾ ആ കത്തി കുത്തിയിറക്കി..... ഒന്ന് പിടയാൻ പോലും സാധിക്കാതെ ഡേവിഡ് ചോര വാർന്നു മരണത്തിലേക്ക് നടന്നടുത്തു...

ഈ സമയം മുഴുവൻ വിക്ടറും ഡാനിയലും ചേർന്ന് ഷിന്റോയെയും അവരുടെ മെയിൻ അനുഭവികളെയും കൂട്ടത്തോടെ കൊന്ന് തള്ളിയിരുന്നു....

ചോര വാർന്ന കത്തിയുമായി മേല് മുഴുവൻ ചോരയും പടർന്നു റൂം തുറന്നു പുറത്തേക്ക് വന്ന സ്റ്റെല്ലയെ കാത്തിരുന്നത്.. ഡേവിഡിന്റെ സിംഹാസനം ആയിരുന്നു.... കണ്ണടച്ച് തുറക്കും മുൻപായിരുന്നു.. പിന്നീട് ലീനയുടെ വളർച്ച...ഡേവിഡിന്റെ എല്ലാ ബന്ധങ്ങളും അവൾ ശരിക്കും ഉപയോഗിച്ചു.. എതിർത്തവരെ ഇല്ലായ്മ ചെയ്തും കൂടുതൽ illegal ബിസിനസ്‌ ചെയ്തും അവൾ വല്ലാതെ വളർന്നു....

====================================2024---------------------------------------------------------------

ഡാനിയലിന്റെ ഫോണിലേക്ക് അവരുടെ ചാരന്റെ മെസ്സേജ് ടെക്സ്റ്റ്‌ ആയി വന്നു.

"They are on the way"

ഡാനിയൽ ചിരിച്ചു കൊണ്ട് വീൽ ചെയർ പതിയെ തള്ളി കൊണ്ട് സോഫയിൽ മലർന്നു കിടക്കുന്ന ലീനയുടെ അടുത്തേക്കെത്തി....

അവൾ വീണ്ടും വരുന്നുണ്ട് മോൾ കുഴിച്ച കുഴിയിലേക്ക്.. ഇത്തവണ ആ ആയുധകച്ചവടക്കാരനെയും കൂടെ നിന്റെ ചേച്ചി കൊലക്ക് കൊടുക്കും ഒരു ബോണസ് ആയിട്ട്...

ലീന അത് കേട്ട് പതിയെ എഴുന്നേറ്റു....

എനിക്കറിയാമായിരുന്നു ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ അവൾ എന്ത് റിസ്ക് എടുത്തും എന്റെ അടുത്തേക്ക് എത്തുമെന്ന്... ഇത്തവണ ഞാൻ തന്നെ എല്ലാം അവസാനിപ്പിക്കാം...

ഡാനിയലിന്റെ വീൽ ചെയറിൽ വച്ചിരുന്ന ഷോർട് ഗൺ ലോഡ് ചെയ്തു കൊണ്ട് ലീന പറഞ്ഞു..... സ്റ്റെല്ലയെ ഇതിലേക്ക് പിടിച്ചിട്ട ആ നിമിഷം അവൾ ശപിച്ചു കൊണ്ട് ഓർത്തെടുക്കാൻ ശ്രമിച്ചു.

2019==============================

ലീന ഒരു പാട് വളർന്നിരിന്നു... പണവും

💬 Comments

View all comments