Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]
മിണ്ടിയില്ല കുറച്ചു കൂടി മുന്നോട്ടു നടന്നു പെട്ടന്ന് ദുരെ നിന്നും ഒരു പറ്റം ആള്ക്കാർ ടോർച്ചും കൊണ്ട് നടന്നു വരുന്നത് കണ്ടത് കുറച്ചു അകലെയായി കണ്ട ഒരു കുറ്റി കാടു നോക്കി അവർ പയ്യെ മാറി എന്നാൽ രാഹുലിന്റെ ഭാഗ്യം കൊണ്ട് ആ കാടിനു അടുത്തുള്ള ഒരു ചെറിയ മരത്തിൽ ചുറ്റി പിടിച്ചു കിടന്ന ഇഞ്ച മുള്ളേൽ അവളുടെ സെറ്റ് സാരി ഉടക്കി അവൾ തിടുക്കത്തിൽ അതിൽ പിടിച്ചു വലിച്ചു അത് കൂടുതൽ കൂടുതൽ ഉടക്കി കൊണ്ടു ഇരുന്നു അവൾ ഭയത്തോടെ വഴിയിലേക്ക് നോക്കി ആൾകാർ ഏകദേശം നടന്നു അടുത്ത് എത്താറായി കഴിഞ്ഞുരിന്നു
പെട്ടന്ന് രാഹുൽ പുറകിൽ വന്നു നവ്യയുടെ സാരിയുടെ ബ്ലസ്സിന്റെ പിൻ അഴിച്ചു.
"നീ എന്താ കാണിക്കുന്നേ"
"മിണ്ടാതെ ഇരിക്ക് ഇപ്പോൾ അവരിങ്ങു അടുത്ത് എത്തും നിന്നെ ഈ കാട്ടിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ അത് മതി പിന്നെ നാളത്തെ നാട്ടിലെ ചർച്ചക്ക് ഇതൊന്നും നിന്നോട് ഞാൻ പറയണ്ടല്ലോ ഈതങ്ങു ഊരി കള "
"അയ്യോ അത് നടക്കില്ല "
"എന്നാൽ നീ നാറാൻ തകയാറായിക്കോ ദേവു ചേച്ചിയുടെ കെട്ടിയോൻ ഉണ്ടെന്നാ തോന്നുന്നേ ആ കുട്ടത്തിൽ രാഹുൽ തട്ടി വിട്ടു "
"ഉണ്ടോ "
"എഡി ഉണ്ടേലും ഇല്ലേലും ഇപ്പോൾ നാട്ടിൽ എല്ലാവരും അറിഞ്ഞു കാണും നിങ്ങള് ഇതു ചെയ്തത് ആരു കണ്ടാലും നീ അങ്ങോട്ട് പോകുന്നതാ എന്ന് തന്നെയേ കരൂതു "
"അതിനു ഇയാളോട് ആരാ പറഞ്ഞെ എല്ലാരും അറിഞ്ഞെന്നു "
"കവലയിൽ ഒരു ചാച്ചൻ പറയുന്നത് കേട്ടതാ "
💬 Comments
View all comments