Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]
കണ്ടപാടെ നവ്യയെ അവൻ വിട്ടു.
"ഞാൻ വന്നില്ലേൽ കാണാമായിരുന്നു അവരുടെ മുമ്പിൽ നവ്യ പെട്ടേനെ " രാഹുൽ അവളുടെ മുഴുത്ത മുലകളിലേക്ക് നോക്കി വെള്ളം ഇറക്കി കൊണ്ടു പറഞ്ഞു..
ഇവന്റെ നോട്ടം ഒട്ടും ശരിയല്ലല്ലോ കോപ് മായയെ ഞാൻ കാണട്ടെ ബാക്കി അവളോട് പറയാം ഇങ്ങനുള്ള ഭൂലോക കോഴികളെ ആണോ പറഞ്ഞു വിടുന്നെ നവ്യ മനസ്സിൽ ചിന്തിച്ചുകൊണ്ടു പല്ല് കടിച്ചു.
"മായ എന്താ ഒന്നും മിണ്ടാത്തെ"
"ചെയ്ത ഉപകാരത്തിനു താങ്ക്സ് രാഹുൽ പൊക്കൊളു ഇതു ഞാൻ ഒറ്റക്ക് ചെയ്തോളാം " വഴിയിലേക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു
"അതൊക്കെ മായയോട് പറയണമായിരുന്നു എനിക്ക് പറ്റില്ല അവളുടെ തെറി കേൾക്കാൻ നവ്യ ഒന്ന് വന്നേ " രാഹുൽ മുന്നേ നടക്കാൻ തുടങ്ങി.
ഈശ്വരാ എന്തൊരു കഷ്ടം ആണ് ഇതു അവൾ ദേഷ്യത്തോടെ ചവിട്ടി കുലുക്കി നടന്നു..
"ചിലും" ചിലും" നവ്യയുടെ പാതസ്വരം കിടന്നു കിലുങ്ങി.
"നവ്യാ "
"എന്താ "
"ഈ പാതസ്വരം അഴിച്ചു വച്ചുടെ നടക്കുമ്പോൾ ഒരു കിലുക്കം അല്ലെ ആരേലും കേൾക്കും "
"പിന്നെ എന്നിട്ട് വേണം അത് പോകാൻ വലിയ വില ഉള്ളതാ "
"ഞാൻ പിടിക്കണോ "
"തത്കാലം ഞാൻ അതു കിലുക്കാതെ നടന്നാൽ പോരെ അങ്ങനെ നടക്കാനും എനിക്ക് അറിയാം "
"ഓ തന്റെ ഇഷ്ടം " രാഹുൽ അവളുടെ പുറകിൽ വന്നു നിന്നു.
"താൻ എന്താ പുറകിൽ നില്കുന്നെ"
"ഞാൻ നോക്കട്ടെ കിലുക്കം ഉണ്ടോന്നു"
"ഓ എന്നാൽ ഇയാള് നോക്ക് നവ്യ മുഖം വെട്ടിച്ചു പയ്യെ നടക്കാൻ തുടങ്ങി നവ്യ പയ്യെ
💬 Comments
View all comments