Chapter Title : ഒരു കമ്പികഥ [TGA] [Extended]
റൊമ്പ നല്ല പയ്യൻ.ഇപ്പോവേനലും വാങ്കോ,നാൻ ഇങ്കയെ താൻ കാണുവേ.” ഉഷ തൊഴുത്തിൽ നിന്ന് വിളിച്ച് പറഞ്ഞു. മറുപടിയായി തിരിഞ്ഞു നോക്കാതെ അവൻ കൈവീശി റാറ്റ കാണിച്ചു. ഉഷ തിരിച്ചും. ഫൈസലിന് ഒന്ന് തിരിഞ്ഞ എങ്കിലും നോക്കാമായിരുന്നു.
കഷ്ടം. !
രണ്ട്
വളവു തിരഞ്ഞ് പിന്നെയും ഉഷയുടെ വീട് കണ്ടപ്പോൾ അവനു മനസിലായി , വഴി തെറ്റി !
അല്ലെകിലും വന്ന വഴി മറക്കുന്നവനാണ് ഫെയ്‌സ്‌ലെന്നു രാഹുൽ എപ്പോഴും പറയാറുണ്ട്. നേരം വൈകി , ഇരുട്ടും മഞ്ഞും കൂടി കൂടി വരുന്നു , ഫോണിന് റേഞ്ചും ഇല്ല ചാർജും തീരാറായി. തികഞ്ഞ ഒരു തന്റേടിയും ആരെയും കൂസാത്തവനുമായ ഫൈസൽ, ഇരുട്ടു വീണ് കഴിഞ്ഞാൽ പൊതുവെ ഒറ്റക്ക് പുറത്തിറങ്ങാറില്ല . പ്രേതഭൂതാതികളുമായി വെറുതെ എന്തിനാ ഒരു സംഘർഷം.
പക്ഷെ അഞ്ചാമത്തെ വട്ടവും വഴി തെറ്റി ഉഷയുടെ വീടിനു മുന്നലെത്തിയപ്പോ എഥിസ്റ്ന്റെ കിളി പോയി. ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും , അപ്പുറത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ചെകുത്താൻ തന്നെ വീക്ഷിക്കുന്നുണ്ടെന്നും അവനു തോന്നി. ഇരുട്ടു വീഴും തോറും പൊന്തക്കാടുകൾ കൊടുംകാടായി രൂപാന്തരം മാറുന്നു. ദൂരെയെങ്ങോ ഇണ ഫ്രൈ ആയ ദുഃഖത്തിൽ കാലൻകോഴി കൂവുന്നു.അതോ ഊളനാണോ, അറിയാൻ പാടില്ല, . ഇതിനു മുൻപ് കാലൻ കോഴിയുടെ കൂവൽ കേട്ടിട്ടില്ല വീട്ടിൽ ചെന്നാൽ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം. അവൻ മനസ്സിൽ ഉറപ്പിച്ചു. ഉഷയുടെ വീടിനു മുന്നിലെ പാലമേൽ കറുത്ത വലിയ മൂങ്ങ ശബ്ദമില്ലാതെ ചേക്കേറിയത് അവൻ ശ്രദ്ദിച്ചു, മൂങ്ങ വന്നിരുന്നത് ഇഷ്ടപ്പെടാതെ പാലമേൽ ഇരുന്ന കാക്ക പറന്ന് മണ്ടയില്ലാത്ത തെങ്ങിൽ ചെന്ന് കാറിപൊടിച്ചു .
💬 Comments
View all comments