Chapter Title : ഒരു കഥ [പക്കി]
നോക്കാതെ ഓക്കേ പറഞ്ഞു മൂന്നാം നാൾ ഷിബുവിന്റെ(നേരത്തെ പറഞ്ഞ കൂട്ടുകാരന്റെ മോൻ )കൂടെ കോയമ്പത്തൂർ എത്തി.
അവൻ ഫുൾ പ്ലാൻഡ് ആയോണ്ട് അവന്റെ കൂടെ നിന്ന് കൊടുത്താൽ മാത്രം മതിയായിരുന്നു. കോളേജ് ന്റെ അടുത്ത് റൂം എല്ലാം കണ്ടുവെച്ചാണ് അവിടെ എത്തിയത് തന്നെ. ഇവനെ എനിക്ക് ചെറുപ്പം മുതലെ അറിയാവുന്നതാണ്. പക്ഷെ ഇവൻ ഇംഗ്ലീഷ് മീഡിയവും ഞാൻ സർക്കാർ സ്‌കൂളും ആയ കാരണം ഒരുമിച്ചു പഠിച്ചിട്ടില്ല. അതുപോലെ ഇവൻ മേലാനങ്ങാത്ത ക്രിക്കറ്റും ഞാൻ ഫുട്ബാളും ആയത് കൊണ്ടും ആ വഴിക്കും കമ്പനി ആയില്ല. പിന്നെ ഒരേ age ആയത് കൊണ്ടും വേറെ മ്യൂച്ചൽ ഫ്രണ്ട്സ് ഉള്ളത് കൊണ്ടും കാണുമ്പോൾ എല്ലാം എന്തേലും മിണ്ടും. ആ ഒരു ബന്ധം മാത്രമേ ഉള്ളു.
അങ്ങനെ ഒരു അടുക്കളയും ഹാളും ബാത്രൂമും ഒരുമിച്ചുള്ള സ്റ്റുഡിയോ സ്റ്റൈൽ റൂമിൽ ഞങ്ങൾ ഒരേ ബെഡിൽ കിടപ്പ് തുടങ്ങി. മുന്നെ അറിയാവുന്ന ആളായോണ്ടും വേറെ ഒരു ഫ്രണ്ട്സ് ഇല്ലാത്തോണ്ടും ആദ്യത്തെ ആഴ്ച തന്നെ മൊത്തം സ്കൂൾ കോളേജ് കുടുംബ ചരിത്രം പറഞ്ഞു ഞങ്ങൾ സോൾ മേറ്റ് ആയി.
പിന്നെ ഒരേ ക്ലാസും റൂമും ഒക്കെ ആയോണ്ട് ബാത്‌റൂമിൽ പോകുന്ന ആ ഒരു മണിക്കൂർ ഒഴികെ ഞങ്ങൾ എപ്പഴും ഒരുമിച്ചു ആയിരുന്നു.
ക്ലാസിലെ അവസ്ഥ പറയാണങ്കിൽ ഒരു വിധം എല്ലാ സംസ്ഥാനത് നിന്നുള്ള പിള്ളേരും ഉണ്ട്. പിന്നെ നാലഞ്ചു ആഫ്രിക്കൻസും ഉണ്ട്. മലയാളി പെൺകുട്ടികൾ രണ്ട് പേരെ ഉണ്ടായിരുന്നു ഉള്ളു. രണ്ടും കോട്ടയത്തു നിന്നുള്ളത്. ഞങ്ങളെ പോലെ ഒരാളുടെ കൂടെ മറ്റേ ആൾ വന്നതാണ്. വേറെ മലയാളി
💬 Comments
View all comments