0%

Chapter Title : ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Author : kambi Mahan Read All Parts 220

ഒരു ക്രിസ്തുമസ്സ് പ്രണയ കഥ

Oru Christmas Pranaya Kadha | Author : Kambi Mahan


പ്രിയപ്പെട്ട എന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ......

ഇത് ഒരു കമ്പി കഥ അല്ല...

ഇത് ഒരു പ്രണയ കഥ യാണ്...

കമ്പി ഒട്ടും ഇല്ല....

കമ്പി കണ്ണ്  കൊണ്ട് ഇത് വായിക്കരുത് എന്ന് അഭ്യർഥിക്കുന്നു

ശരീര  വർണന  കളോ കമ്പിയോ ഇല്ലാത്ത  കഥ

കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു.

ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. …………..

ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ

വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള  മനുഷ്യർ, അവരുടെ വേഷം, ജീവതചര്യകൾ, ആരാധനാലയം അങ്ങനെന്തൊക്കെ....

മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.

രാത്രിയുടെ ഒരോ യാമങ്ങൾ കഴിയുമ്പോഴും ഈ മധുരമുള്ള നിമിഷങ്ങൾ അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു  സുന്ദര  നിമിഷങ്ങൾ.

ഈ തണുപ്പുള്ള രാത്രിയിലെ ഒരോ നിമിഷങ്ങളും എത്ര സുന്ദരങ്ങളായിരുന്നു.

മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ.

തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം.

പല സിനിമകളിലും അങ്ങനെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ നേരിട്ട് കാണുന്നു

. പിന്നെ വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്.

ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര.

മടിയിൽ ഉറങ്ങിക്കിടക്കുന്ന നാൻസിയുടെ  അലസമായ മുടിയിഴകളിൽ സ്റ്റീഫൻ  വിരലോടിച്ചുകൊണ്ടിരുന്നു. മൂന്നു നാലു ദിവസങ്ങളായി ഉറക്കം കുറഞ്ഞ രാത്രികളായിരുന്നു. ഏറെ വൈകിയായിരിക്കും മിക്കവാറും ഉറങ്ങുന്നത്.

ശാന്തമായി ഉറങ്ങിക്കോട്ടെ,

സ്റ്റീഫൻ  മനസ്സിൽ ഓർത്തു. അവളുടെ നീണ്ട മുടിയിഴകളിൽ വീണ്ടും വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.

അവൾക്ക് അവനോട് ഏറെ . കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവർക്കും. രാത്രികൾക്ക് ഏറെ ദൈർഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകൾ. ഹെയർപിൻ വളവുകൾ താണ്ടി കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

നാൻസി  വീണ്ടും ഉറക്കക്ഷീണത്തോടെ സ്റ്റീഫന്റെ  തോളത്തേക്ക് ചാഞ്ഞ് കിടന്നുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു.

നാൻസിയുടെ പഠിപ്പെല്ലാം കഴിഞ്ഞു റിസൾട്ട് വന്നിട്ട്  ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ കൂടുതലൊന്നും പ്ലാൻ ചെയ്യാൻ സ്റ്റീഫനായില്ല . ആറു വർഷമായി ഐ. ടി കമ്പനിയിലായിരുന്നു സ്റ്റീഫൻ .

വല്യ ബിസിനസ്

💬 Comments

View all comments