Chapter Title : ഒരു കുഞ്ഞിക്കാലിനായി [Vaanivijay]
നിറഞ്ഞിരുന്നു. റോഹൻ ശ്രേയയുടെ കയ്യിൽ പിടിച്ചു. അവൻ പറഞ്ഞു - ' നീ പേടിക്കേണ്ട. നമുക്ക് എന്ത് കഷ്ടം സഹിക്കേണ്ടി വന്നാലും നമ്മൾ അത് ചെയ്യും. നീ ഇനിയും അവിടെ കുത്തുവാക്ക് കേട്ട് നിൽക്കേണ്ട ആവശ്യം ഇല്ല മോളെ'
ഇപ്പോൾ ശ്രേയയുടെ കണ്ണ് നിറഞ്ഞത് സന്തോഷം കാരണം ആയിരുന്നു. അവളുടെ ഉള്ളിൽ മിനി പറഞ്ഞ ആ അവസാനത്തെ വരി ആയിരുന്നു. അത് ഇത് വരേക്കും അവൾ രോഹനോട് പറഞ്ഞിട്ടില്ല! അവളുടെ ഉള്ളിൽ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു. എന്തിന് എന്ന് ചോദിക്കാൻ പാടില്ല എന്ന കാര്യം ആദ്യമേ പറഞ്ഞിരുന്നു മിനി ചേച്ചി. ഒടുക്കം എല്ലാം കേട്ട് ഇറങ്ങാൻ നിന്ന ശ്രേയയേയും രോഹനെയും മിനി നോക്കി ഇരുന്നു.
ഒടുവിൽ, ശ്രേയയെ ഒരു വശത്തേക്ക് വിളിച്ച് കൊണ്ട് പോയി മിനി പറഞ്ഞു - 'ശ്രേയ, ഒരു കാര്യം കൂടി ഞാൻ പറയാം. ഇത് റോഹനോട് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അങ്ങോട്ട് പോയില്ല എന്ന് വരും. അതിനാൽ ആണ് നിന്നോട് മാത്രം ഞാൻ പറയുന്നത്. ഒരു ഭർത്താവിന് ഭാര്യയെ കാണാൻ ആഗ്രഹം ഇല്ലാത്ത പല അവസ്ഥയിലും നിങ്ങൾ അവിടെ ഉള്ള ഒരാഴ്ച അവന് നിന്നെ കാണേണ്ടി വരും.
ഇതിൽ കൂടുതൽ ഒന്നും നീ എന്നോട് ചോദിക്കരുത്. നിനക്ക് വേണമെങ്കിൽ രോഹനോട് ഇത് പറയാം. ഇല്ലെങ്കിൽ അവിടെ പോയി നേരിട്ട് അവൻ മനസ്സിലാക്കട്ടെ. അത് നിന്റെ തീരുമാനം. നിന്റെ കരച്ചിൽ കാണാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറഞ്ഞത്.
എന്റെ ഭർത്താവ് ആദ്യത്തെ ദിവസം രാത്രി നമുക് തിരിച്ച് പോകാം എന്ന് പറഞ്ഞതായിരുന്നു. ഞാൻ
💬 Comments
View all comments