0%

Chapter Title : ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ]

മദ്യം മാത്രം കൂട്ടുള്ള നാളുകൾ. വീട്ടുക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്നെ നേർവഴിക്ക് തിരിക്കാൻ കഴിഞ്ഞില്ല. ആ ചോരക്കുഞ്ഞിന് അതു കഴിഞ്ഞു. എന്നെ ഇന്നു നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് അവളാണ്. എൻ്റെ മിന്നുമോൾ.
മദ്യലഹരിയിൽ ആടിയുലഞ്ഞ് വരുമ്പോ . ഒരു കുഞ്ഞു കരച്ചിൽ എന്നെ തേടിയെത്തി. ലഹരിയുടെ മയക്കം കണ്ണിനെ മറയ്ക്കുന്നു. സത്യത്തിൽ ഞാനൊരു ഭീരുവാണ്. മരിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നാൽ സ്വയം ഇല്ലാതാവാൻ ചങ്കുറപ്പില്ലാതെ പോയി. മദ്യപിച്ച് ഉന്മാദനായി റോഡിലൂടെ നാഗത്തെ പോലെ ഇഴഞ്ഞു നീങ്ങുമ്പോ വിദൂരതയിൽ നിന്നും എന്നെ മരണത്തിൻ്റെ വാതിലിലെത്തിക്കാൻ ഒരു ലോറി വരുമെന്ന് ആഗ്രഹം. ഒരു കൊല്ലമായി നടക്കാത്ത ആഗ്രഹം. അന്നും അങ്ങനെ ഒരു രാത്രിയായിരുന്നു. ആ കുഞ്ഞു കരച്ചിൽ എന്നെ ഒരു ഓടയ്ക്കരികിലേക്ക് വരവേറ്റു. ഓടയ്ക്കരികിൽ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് ആരോ കളഞ്ഞിട്ടു പോയ മാംസപിണ്ഡം. ഒരു ചോരക്കുഞ്ഞ്, തൂവെള്ള നിറം , അഴകാർന്ന കുഞ്ഞു മിഴികൾ. ആ മിഴികൾ മരണത്തിനു വിണ്ടു കൊടുക്കരുതേ എന്നെന്നോട് കേഴുന്ന പോലെ തോന്നി. ഏകയായി കിടന്നിട്ടും അവൾ ഭയത്തിൽ കരഞ്ഞതല്ല , കാലിൽ കുത്തി നോവിക്കുന്ന കൊതുക്കൾ അതാണ് ആ കുഞ്ഞു ശബ്ദം ഉണരാൻ കാരണം. ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ആ പൈതലിനെ താങ്ങിയെടുത്തു .മാറോടണച്ച് ഞാൻ വീട്ടിലേക്കു നടന്നു. അന്നാദ്യമായി ഞാൻ മനസുരുകി പ്രാർത്ഥിച്ചു എന്നും നടക്കാതെ പോകുന്ന ആ സ്വപ്നം ഇന്ന് നടക്കാതിരിക്കാൻ ആ കുഞ്ഞു ജീവന് വേണ്ടി മാത്രം. വീട്ടിൽ കയറി എൻ്റെ മുറിയിൽ കയറി. രാത്രിയിൽ കാത്തിരിക്കാൻ എനിക്കായ് ആരുമില്ല വീട്ടുക്കാർ എന്നേ എന്നെ

💬 Comments

View all comments