0%

Chapter Title : ഒരു ലവ് സ്റ്റോറി 3

Author : kkstories Read All Parts 433

ഒന്ന് അന്ധാളിച്ചിട്ട് നിന്ന് അവൻ ചോദിച്ചു....

" എന്താ ഇവിടെ ഞാനറിയാത്തൊരു കൂടാലോചന... "

ഷാനു ഷെഹിയുടെ കൈ തട്ടിമാറ്റി ഡോർ തുറന്ന് പുറത്തേക് പോയി...

ഇക്കാ..... ഷെഹിയെന്നെ ഒന്ന് നീട്ടിവിളിച്ചു...


ഉം
"ഇതെപ്പോ തുടങ്ങി.... "

ഞാനൊന്ന് ചിരിച്ചു... പോടാ....

"അയ്യടാ... എന്തൊരു നാണം.. എങ്ങിനെ വളച്ചു ആ ജ ന്തൂനെ... "

ജന്തുവോ.... ഇനി ഇത്താ എന്നുവിളിച്ചോ...

"അള്ളാഹ്... അപ്പൊ അവിടെ വരെ എത്തിയോ... "

ഓഹ്‌.. നീ കൊളമാക്കരുത്... എവിടേം എത്തീട്ടില്ല... സൈതാലിക്ക പറഞ്ഞാൽ മാത്രേ ഇവളെ കെട്ടാൻ പറ്റൂ എന്നാ ഷാനു പറഞ്ഞത്...


"ഹ ഹ ഹ.... ഞാനും വിചാരിച്ചു... ഇത്രപെട്ടെന്ന് വളച്ചോ ഇക്കാ എന്ന്... "

നീ പോടാ. എന്നെ അങ്ങനെ കൊച്ചാക്കല്ലേ..

കോച്ചാകിയതൊന്നുമല്ലിക്ക. അവളെ വളക്കണേൽ കുറച്ചുപണിയുണ്ട്. അതറിയാവുന്നൊണ്ട് പറഞ്ഞതാ... അല്ലിക്കാ നിങ്ങള് കാര്യമായിട്ടാണോ... "

ആണല്ലോ... ബട്ട് നീ പറഞ്ഞപോലെ വളയാനിത്തിരി പാടാ...

" ഒരു പാടും ഇല്ല... കല്യാണാലോജിച് നേരെ അവളുടെ വീട്ടിലേക് പോയാൽ സൈതാലിക്ക നൂറുവട്ടം സമ്മതിക്കും... പിന്നെ അവളെ സമ്മദം ആർക്കു വേണം... "

ആ അതെന്നെയാ എന്റെ പ്ലാൻ... ആദ്യം ഉപ്പയോടും ഉമ്മയോടും സമ്മദം വാങ്ങിക്കണം....

"അപ്പൊ കാര്യങ്ങൾ അവിടെവരെ എത്തിയല്ലേ... ന്നിട്ടും ഞാനറിഞ്ഞില്ല... "

ആണോ... എന്നാപ്പിന്നെ നിന്നോട് ആദ്യം സമ്മദം വാങ്ങിക്കാം... നിനക്ക് ഷാനുവിനെ ഇത്തയായി കാണാൻ സമ്മദമാണോ....

"ഇതെന്താ മനസ്സമ്മതത്തിന് പള്ളീലച്ചൻ ചോദിക്കുന്നപോലെ....

എനിക്ക് സമ്മദക്കുറവില്ല... എന്നാലും ഒരു ടെൻഷൻ... ആ കാന്താരിയെ എന്നും സഹിക്കേണ്ടിവരില്ലേ..അല്ലലെ ബ്രോ ആണെന്നുപറഞ്ഞെന്നെ ഭരിക്കുന്ന ആളാ.. ഇനിയിപ്പോ എന്താവുമോ എന്തോ.... "

💬 Comments

View all comments