Chapter Title : ഒരു ലവ് സ്റ്റോറി 4
അസ്സലാമു അലൈകും.... ""
സലാം മടക്കിയത് പോലും കേൾക്കാൻ നിക്കാതെ ഫോൺ വെച്ചു...
ഇന്നിനി വിളിക്കാൻ പറ്റില്ല... നാളെ നോക്കാം....
കിടന്നിട്ടാണേൽ ഉറക്കം വരുന്നില്ല.... അർഷാദിന് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോ... അവനും പറഞ്ഞത് പടച്ചോൻ നിനക്ക് വിധിച്ചതേ നടക്കൂ എന്നാ .....
എന്നാലും അർഷു എനിക്ക് സഹിക്കാൻ പറ്റേണില്ലെടാ.... ഉപ്പാക്കെന്താ ഒന്ന് സമ്മതിച്ചാൽ.... ഉമ്മയോടൊന്ന് സംസാരിച്ചുനോക്കണം ഉപ്പയോട് പറയാൻ... എനിക്കുപ്പയുടെ കളികളൊക്കെ മനസ്സിലായിട്ടുണ്ടെന്ന് ഉപ്പയെ അറിയിക്കും ഞാൻ.... ലോകത്ത് ഏതെങ്കിലും ഉപ്പമാര് ഇങ്ങിനെ നൈസായിട്ട് മക്കളെ പറഞ്ഞുപറ്റിക്കുവോ.... ഷെഹിക്ക് ഞാനിന്നലെ വിളിച്ചപ്പോ അവനും പറഞ്ഞിരുന്നു... ഉമ്മക്കും ഉപ്പക്കും ഷാനുവിനെ പറ്റി പറയാനേ ടൈം ഒള്ളൂ... എന്ന്.... നിന്റെ പ്രായമേ ഒള്ളൂ ഇവൾക്കും... ന്നിട്ടും എന്നെ പൊന്നുപോലെയാ നോക്കുന്നത്... മക്കൾക്കുപോലും ഇത്രക്ക് സ്നേഹല്ല്യ എന്നൊക്കെയാ ഉമ്മ പറഞ്ഞത് എന്ന് ഷെഹി പറഞ്ഞു... അതൊക്കെ കേട്ടപ്പോ എന്റെ മനസ് അവളെ കൊതിച്ചുപോയി ടാ.... നീയെന്തെങ്കിലും ഒന്ന് പറ അർഷു....
"ദിലു.... നീ ഇങ്ങിനെ സില്ലിയായിട്ട് ചിന്തിക്കുന്നതുകൊണ്ടാ നിനക്ക് വിഷമം തോന്നുന്നത്... ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ... അല്ലാഹുവിൽ തവക്കുൽ ചെയ്ത് ദുആ ചെയ്യ്... എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല.... എന്റെ അഭിപ്രായം ഞാൻ പറഞ്ഞുതരാം... നീ ഉപ്പ പറയുന്നത് അനുസരിക്കണം.... ഓക്കേ ബൈ ടാ... ഉറക്കം വരുന്നുണ്ട്.... പിന്നെ വിളിക്ക്....
അവൻ ഫോൺ വെച്ചുപോകുന്ന ടൈപ്പല്ലല്ലോ... എന്തുപറ്റി...
ആ... വീണ്ടും ആലോചനയിലേക് നീങ്ങിയപ്പോ അമാനയെ വിളിക്കാൻ തോന്നി... അവളുടെ അഭിപ്രായം കൂടി അറിയണല്ലോ.... വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ് ആണ്... അവിടെയും പ്രതീക്ഷയില്ല..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം
💬 Comments
View all comments