0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 640

പറഞ്ഞു.... ഉമ്മ ഫോണിലേക്കു വിളിച്ചപ്പോ കരയുന്നുണ്ടായിരുന്നു...

എനിക്കിപ്പോ ഒന്നൂല്ല്യ ഉമ്മ... പനിയുണ്ടായതല്ലേ... ഉമ്മ കരയല്ലി... മാറിക്കോളും... ദുആ ചെയ്യിട്ടൊ ഉമ്മാ....

ഉമ്മാക്ക് കറയാനല്ലാതെ എന്നോട് സംസാരിക്കാൻ ഉള്ള ശക്തിപോലും ഇല്ലാ.... കാര്യങ്ങൾ അത്രക്ക് കൈവിട്ടുപോയിരുന്നു.... ഞാനെന്തെങ്കിലും ചെയ്തോ എന്നുവരെ സംശയിച്ചിരുന്നു....

പിറ്റേന്ന് ഡിസ്ച്ചാർജ് ചെയ്ത് റൂമിലെത്തിയപ്പോ ലെഗ്ഗേജൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്... നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിൽ തന്ന് സുബൈറിക്ക ഇനിയെന്തേലും എടുത്തുവെക്കാനുണ്ടോ എന്ന് നോക്കാൻ പറഞ്ഞു..

എനിക്കിപ്പോ കുഴപ്പല്ല്യാ സുബൈറിക്ക... നാട്ടിലേക്കു പോകുകയൊന്നും വേണ്ടാ....

"ഉപ്പ വിളിച്ചിരുന്നു ഇന്നുതന്നെ അങ്ങോട്ട് പോരാനാണ് പറഞ്ഞത്.... നീ ഒന്ന് റെസ്റ്റെടുക്ക്.... പോകാനാവുമ്പോ ഞാൻ വിളിക്കാം... എന്നും പറഞ് സൈതാലിക്ക പോയി... സുബൈറിക്ക എന്റെ കൂടെത്തന്നെ നിന്നു.... തലേന്നത്തെ അനുഭവം കൊണ്ട് എന്നെ തനിച്ചാകാൻ അവർക്കു ധൈര്യം ഇല്ലാ....

നാട്ടിലേക്കുള്ള യാത്രക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സൈതാലിക്ക കൂടെ നാട്ടിലെക്കുണ്ടെന്ന് ഞാനറിഞ്ഞത്.... യാത്രയിലുടനീളം ഇക്കയെന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാനൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു..... നാട്ടിലെത്തും വരെ അതുതുടർന്നു....

പ്ലൈനിറങ്ങിച്ചെന്ന് ഉപ്പയെ കണ്ടപ്പോ ആകെ പേടിച്ച മുഖമാണ്..... അർഷാദും എളേപ്പയും മാമന്മാരും ഒക്കെയുണ്ട്.... എന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോ അതികമെന്നെ ചോദ്യം ചെയ്യാതെ കാറിലേക് കയറാൻ പറഞ്ഞു.... സംസാരിക്കാൻ കഴിയാതെ നാവിന് ആരോ വിലങ്ങിട്ട പോലെ..... വീട്ടിലെത്തിയപ്പോ ഉമ്മയുടെ വക കരച്ചിലും ബഹളവും... വീട് നിറയെ സ്ത്രീ ജനങ്ങൾ എന്നെക്കാണാൻ വന്നിട്ടുണ്ട്.... ഉമ്മയെ ആശ്വസിപ്പിച്ച് ആ പ്ലാസ്റ്ററിട്ട കാലും നോക്കി ഞാൻ കരഞ്ഞു..... ഇനിയുമെന്റെ ഉമ്മയെ വിഷമിപ്പിക്കാൻ നിന്നാൽ ശെരിയാവില്ല എന്നുതോന്നി മനസ്സിലുള്ള ഷാനുവിന്റെ നോവ് മാത്രം ഞാൻ പറഞ്ഞില്ല.....

കാഴ്ചക്കാരിൽ ഷാനുവിന്റെ കണ്ണുകളെ പ്രതീക്ഷയോടെ നോക്കിയെങ്കിലും കണ്ടില്ല.... ഫ്രഷ്

💬 Comments

View all comments