0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 644

അകത്തുനിന്ന് ആരോ """നിങ്ങളിങ്ങോട്ട് പോരി.... അവൾക് വരാനൊരു മടി... "എന്നുപറഞ്ഞു....

എന്നോട് പോകാൻ പറഞ് അമാനയുടെ ഉപ്പ അവിടെത്തന്നെ ഇരുന്നു....

നടന്നു പോകുമ്പോ കാലിനെന്തോ ഒരു വിറയൽ പോലെ..... ഉള്ളിലൊരു ഭയം.....

അയിഷാത്ത"" ആ റൂമിലുണ്ട്.. ""എന്ന് പറഞ് റൂം കാണിച്ചുതന്നു...

വിറയ്ക്കുന്ന കാലുകളോടെ വിയർത്തുകുളിച്ച മുഖം കർച്ചീഫുകൊണ്ട് തുടച്ചുകൊണ്ട് ഞാനവിടേക് കയറി.....

റൂമിൽ ജനാലയി ൽ പിടിച്ചു തിരിഞ്ഞുനിൽകുന്ന മണവാട്ടി.... മുഖം കാണാൻ വേണ്ടി ഞാനെന്റെ വരവറിയിച്ചു ഒച്ചയനക്കി....

അവള് തിരിഞ്ഞു.. തല തായ്തി നിൽക്കുന്ന ഷാനുവിനെ കണ്ടപ്പോഴാണ് അതുവരെ അടക്കിപ്പിടിച്ച ശ്വാസം നേരെവീണത്..... എന്തുപറയണമെന്നറിയാതെ ഞാനവളെതന്നെ നോക്കിനിന്നു..... വെള്ള ഫ്രോക്കണിഞ്ഞ, സ്വർണം കൊണ്ട് ചാലിച്ച, മുല്ലപ്പൂവിന്റെ മാനവുമായി എന്റെ ഷാനു.... മനസിലുള്ള ഭാരമെല്ലാം അലിഞ്ഞില്ലാതായി..... പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ.... ഞാൻ തിരിഞ്ഞുനോക്കി.... അമാനയുടെ ഉപ്പ.....

""എന്താടാ ഇങ്ങിനെ കണ്ണ് മിഴിച്ചുനോക്കുന്നേ..... ഇവളെ കല്ല്യാണം കഴിക്കാൻ നിനക്ക് സമ്മദമാണോ... എന്നറിയാനാ കൊണ്ടുവന്നത്.... ""

ഞാൻ ചിരിച്ചു....

"ഹാവൂ... ഒന്ന് ചിരിച്ചുകണ്ടല്ലോ അതുമതി....നിന്റെം ഇവളുടെയും നിശ്ചയമാ ഞായറാഴ്ച വെച്ചത്.... നിന്നോട് നാട്ടിലെത്തിയിട്ട് പറഞ്ഞാൽ മതിയെന്ന് ഞാനാ നിന്റുപ്പയോട് പറഞ്ഞത്.... നീ വല്യ ഡ്രാമയൊക്കെ കളിക്കാൻ നിന്ന ആളല്ലേ... അപ്പൊ ധൈര്യം ഉണ്ടാവുമെന്ന ഞാൻ വിചാരിച്ചത്.... ഇതിപ്പോ നീ പേടിപ്പിച്ചില്ലേ എല്ലാരേം.... അതുകൊണ്ട് ഇന്നുതന്നെ നിന്റെ നിക്കാഹങ്ങുറപ്പിച്ചു.... നിനക്ക് ഏതായാലും ലക്കി അടിച്ചല്ലോ.... ""

ഷാനുവിനോട് ഒന്ന് മിണ്ടാൻ തുനിഞ്ഞെങ്കിലും ഇനി പിന്നെയാവാം അവരവിടെ നിക്കാഹിനു കാത്തുനില്കുകയാവും എന്നും പറഞ് എന്നേം കൂട്ടി അയാൾ പള്ളിയിലേക്കു നടന്നു..... ഞാൻ നന്ദിയോടെ ആ മുഖത്തേക് നോക്കി....അയാളെ വാരിപ്പുണർന്നപ്പോ

💬 Comments

View all comments