0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 2 [പറവ 🍁]

Author : പറവ 🍁 Read All Parts 112.5K

കഴിച്ച് പാതിരാത്രിയോടടുത്തപ്പോഴാണ് ഞങ്ങൾ കിടക്കാൻ ഒരുങ്ങിയത്.

അച്ചായൻ ലൈറ്റണച്ച് കട്ടിലിലേക്ക് കിടന്നു. മുറിയിൽ നിശ്ശബ്ദത പടർന്നതോടെ ഞാൻ ഫോണെടുത്ത് നോക്കി....

സിനു 2 തവണ വിളിച്ചിരുന്നു.

ഞാൻ ഉടനെ തന്നെ അവളെ ഫോണിൽ വിളിച്ചു. പക്ഷേ ഫോൺ റിംഗ് ചെയ്യുന്നതിന് പകരം 'ബിസി' (Busy) എന്നാണ് കാണിച്ചത്.

ആരാണ് ഈ പാതിരാത്രിയിൽ അവളുമായി സംസാരിക്കുന്നത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വാട്ട്സ്ആപ്പിൽ അവളുടെ മെസ്സേജ് വന്നത്.

“അബൂ... ഇക്ക വിളിച്ചതാട്ടോ. സംസാരിച്ചുകൊണ്ടിരിക്കുവാ, കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം.”

ഞാൻ “ശരി, സംസാരിച്ചിട്ട് വിളിക്ക്

എന്ന് റീപ്ലൈ അയച്ച് ഫോൺ നെഞ്ചത്ത് വെച്ച് കിടന്നു.

റാഷിദ് വിളിച്ചതാണെന്നറിഞ്ഞപ്പോൾ ഉള്ളിൽ ചെറിയൊരു ആകുലത തോന്നെങ്കിലും ഞാൻ കാത്തിരുന്നു.

ഏകദേശം പത്തു-പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഫോൺ വീണ്ടും ശബ്ദിച്ചു. നോക്കിയപ്പോൾ മൊസീനയുടെ കോൾ ആയിരുന്നു.

ഞാൻ ഉടൻ തന്നെ കോൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു...

പെണ്ണേ കഴിഞ്ഞോ കൊഞ്ചൽ ഞാൻ കളിയാക്കി.

കഴിഞ്ഞു മോനെ 😂

“എന്താ പതിവില്ലാതെ നിന്റെ ഇക്ക ഈ നേരത്തൊക്കെ വിളിക്കുന്നത്?

ഭയങ്കര റൊമാൻസ് ആണോ?”

ഞാൻ ചെറിയൊരു കളിയാക്കലോടെ ചോദിച്ചു.

അവൾ പതുക്കെ ഒന്ന് ചിരിച്ചു. “അതൊന്നുമല്ല… ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് ഞങ്ങളുടെ ആറാമത്തെ വിവാഹ വാർഷികം!”

“അയ്യോ, അതാണോ കാര്യം! ആശംസിക്കാൻ വിളിച്ചതാണല്ലേ അങ്ങേര്?

എന്നാലും ആറാ കൊല്ലം ഒക്കെ ആയില്ലേ സിനു…” ഞാൻ പറഞ്ഞു.

“മ്മ്… ആറു കൊല്ലമായി,” അവൾ ചെറിയൊരു നെടുവീർപ്പോടെ തുടർന്നു. “വിവാഹ വാർഷികം ഒക്കെ ഓർത്ത് ഇക്ക ആദ്യമായിട്ടാ ഇങ്ങനെ സമയത്തിന് വിളിക്കുന്നത്,പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോഴാ മനസ്സിലായത്,

💬 Comments

View all comments