0%

Chapter Title : ഒരു മെസ്സേജിന് അപ്പുറം 3 [പറവ 🍁]

Author : പറവ 🍁 Read All Parts 45.7K

തുറന്നപ്പോൾ പഴയൊരു ഫോട്ടോ.

താനും റാഷിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം.

അതിനൊപ്പം—

“Happy Anniversary, my wife ❤️”

അവൾ കുറച്ചുനേരം ആ ചിത്രത്തിലേക്ക് നോക്കിനിന്നു.

വർഷങ്ങളായി തന്റെ ജീവിതത്തിന്റെ ഭാഗമായ മനുഷ്യൻ.

വഴക്കിട്ടാലും വീണ്ടും സംസാരിക്കാൻ വന്ന മനുഷ്യൻ.

ഒരിക്കൽ അവന്റെ സ്നേഹത്തിൽ താൻ സന്തോഷിച്ചിരുന്നു.

ആ ഓർമ്മയിൽ അവളുടെ കണ്ണുകളിൽ ഒരു നിമിഷം മൃദുത്വം വന്നു.

അവൾ ആ സ്റ്റോറി സ്വന്തം സ്റ്റോറിയായും പങ്കുവെച്ചു.

ഫോൺ മാറ്റിവെച്ച് കണ്ണുകൾ അടച്ചു.

പക്ഷേ അടുത്ത നിമിഷം തന്നെ മറ്റൊരു മുഖം മനസ്സിലേക്ക് വന്നു.

അബു.

അവൾ പെട്ടെന്ന് ഫോൺ എടുത്തു.

സ്റ്റോറിയുടെ viewers തുറന്നു.

വിരൽ സ്ക്രീനിൽ നിശ്ചലമായി.

Abu viewed your story.

ഹൃദയം അറിയാതെ ഒന്ന് വേഗത്തിൽ മിടിച്ചു.

എന്തിനാണെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.

റാഷിയുടെ anniversary message കണ്ടപ്പോൾ തോന്നിയ വികാരവും അബു തന്റെ story കണ്ടെന്നറിഞ്ഞപ്പോൾ തോന്നിയതും ഒരുപോലെയായിരുന്നില്ല.

ആ വ്യത്യാസം തിരിച്ചറിഞ്ഞ നിമിഷം തന്നെ അവൾ ഫോൺ താഴെ വെച്ചു.

“ഞാൻ എന്താണ് ചെയ്യുന്നത്...?”

ശബ്ദം വളരെ പതുക്കെയായിരുന്നു.

കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ഫോൺ എടുത്തു.

Abu-ന്റെ chat തുറന്നു.

പുതിയ മെസ്സേജ് ഒന്നുമില്ല.

അവന്റെ പേര് മാത്രം.

അതിലേക്ക് നോക്കിനിന്നപ്പോൾ തന്നെ മനസ്സിൽ പരിചിതമായൊരു അടുപ്പം പടർന്നു.

അവൾ ഉടൻ chat അടച്ചു.

“ഇന്ന് വേണ്ട…”

അവൾ സ്വയം പറഞ്ഞു.

“ഇന്ന് റാഷിയുടെ ദിവസമാണ്.”

പക്ഷേ ഫോൺ വച്ചിട്ടും മനസ്സ് അവിടെത്തന്നെ നിന്നു.

അബുവിനോട് സംസാരിക്കണമെന്ന തോന്നൽ.

അവന്റെ അടുത്തിരുന്ന് തന്റെ മനസ്സിലുള്ള കാര്യങ്ങൾ പറയണമെന്ന ആഗ്രഹം.

💬 Comments

View all comments