Chapter Title : ഒരു മെസ്സേജിന് അപ്പുറം 4 [പറവ 🍁]
റാഷിദ് കാര്യങ്ങൾ മാറി ചിന്തിക്കുകയാണെന്ന് അബുവിന് മനസ്സിലായി! സിനു രാപ്പകലില്ലാതെ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും ആ പഴയ കാമുകനോടല്ല, മറിച്ച് തന്റെ മുന്നിലിരുന്ന് അതെല്ലാം കേൾക്കുന്ന തന്നോടാണ് എന്ന സത്യം റാഷിദ് സ്വപ്നത്തിൽ പോലും കരുതുന്നില്ല!
റാഷിദിന്റെ ഈ തെറ്റിദ്ധാരണ അബുവിന് വലിയൊരു ആശ്വാസവും അതോടൊപ്പം പുതിയൊരു അവസരവുമായി തോന്നി.
റാഷിദിന്റെ സംശയം പഴയ കാമുകനിലേക്ക് തിരിഞ്ഞതോടെ, താൻ പൂർണ്ണമായും സുരക്ഷിതനാണ് എന്ന് അബു ഉറപ്പിച്ചു.
അവൻ റാഷിദിന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു: "ഛെ... സിനു അങ്ങനെ ചെയ്യുമെന്ന് കരുതാൻ വയ്യെടാ...
നീ വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട."
എന്നാൽ ഉള്ളിൽ അബു വിരലുകൾക്കിടയിലൂടെ ഫോൺ മാന്തിക്കൊണ്ടിരിക്കുകയായിരുന്നു....
സിനു പെണ്ണിന്റെ കള്ളകളി അറിഞ്ഞതാണ് ഇവന്റെ സമയശയം,പറയാൻ തിടുക്കം ആയി.
റാഷിദ് കാണാതെ അവൻ സിനുവിന് മെസ്സേജ് തട്ടി:
"ടി പെണ്ണേ... നിന്റെ ഇക്ക വിചാരിച്ചിരിക്കുന്നത് നീ ആ പഴയ കാമുകനുമായിട്ടാണ് കളി എന്നാണ്!
അവന്റെ സംശയം മുഴുവൻ അവനിലേക്കാണ്.
നമ്മൾ സേഫ് ആണ്...
നാളെ തന്നെ നിന്നെ കാണാൻ ഞാൻ എന്തെങ്കിലും വഴിയുണ്ടാക്കാം..."
അപ്പോഴേക്കും വാതിൽ തുറന്ന് ഭക്ഷണവുമായി രാജേഷും ഫൈസലും മുറിയിലേക്ക് കയറിവന്നു...
രാജേഷും ഫൈസലും കൊണ്ടുവന്ന ഭക്ഷണവും കഴിച്ച്, പഴയ ഓർമ്മകൾ പങ്കുവെച്ച് വൈകാതെ ആ രാത്രിയിലെ സൽക്കാരം അവസാനിപ്പിച്ചു.
സമയം ഏറെ വൈകിയതിനാൽ അവർ രണ്ടുപേരും യാത്രപറഞ്ഞ് പോയി.
മുറിയിൽ വീണ്ടും അബുവും റാഷിദും മാത്രമായി.
മദ്യത്തിന്റെ ലഹരിയും മനസ്സിന്റെ ഭാരവും കാരണം റാഷിദ് ബെഡിലേക്ക് ചാരി കിടന്നു. കട്ടിലിന്റെ ഒരറ്റത്ത് ഇരുന്ന് അബു അവന്റെ മുഖത്തേക്ക് നോക്കി.
സ്വന്തം കൂട്ടുകാരന്റെ
💬 Comments
View all comments