Chapter Title : ഒരു മുറ 1 [A V]
ഒന്നുമില്ലെങ്കിലും ബന്ധുക്കളല്ലേ
സുരേഷ്. സാരമില്ലടോ അടുത്ത തവണയാകട്ടെ ഉറപ്പായും ഞാൻ എത്തും
അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത സുരേഷിനോട് പറയുന്നു. വരു സുരേഷേട്ടാ അകത്തേക്ക് വാ
എന്നാൽ സുരേഷ് നിന്നില്ല അയാൾക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. വേറൊരു ദിവസം വരാമെന്ന് പറഞ്ഞ് അയാൾ തന്റെ കാർ തിരിച്ചു. പോകുന്ന വഴി അവൻ കവിതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു
അയാൾ പോയി കഴിഞ്ഞത് ഞാൻ കവിതയോട് പറഞ്ഞു നന്നായി കവിത ഏതായാലും സുരേഷിനോട് ഉള്ള ദേഷ്യം മാറിയല്ലോ നന്നായി. ഒന്നുമില്ലെങ്കിലും അയാൾ ഇപ്പോൾ നിന്റെ ആങ്ങളയുടെ സ്ഥാനത്ത് ആണല്ലോ. ഇപ്പോൾ അവന് സന്തോഷമായി കാണുമല്ലോ.
കവിത. എനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ സുരേഷേട്ടനോട് അകത്തേക്ക് ക്ഷണിച്ചത്
ദിവസങ്ങൾ കടന്നുപോയി ........
കവിതയിൽ ചില മാറ്റങ്ങൾ ഉണ്ടായി അത് ഞാൻ വെറുതെ ഒന്ന് ശ്രദ്ധിച്ചുവെങ്കിലും അത് ഞാൻ കൂടുതലായിട്ട് ഒന്ന് ചിന്തിക്കാൻ പോയില്ല. സാധാരണ വീട്ടിൽ വന്ന് ജോലികൾക്ക് തീർത്ത ശേഷം കവിത പുസ്തകങ്ങളെ ലോകത്താണ് ഉണ്ടായിരിക്കുക എല്ലാവിധ റൊമാന്റിക് നോവലുകളും അവൾ വായിക്കും അവൾക്ക് വേണ്ടി അടുത്തുള്ള ലൈബ്രറിയിൽ നിന്ന് മെമ്പർഷിപ്പ് എടുത്ത് അവൾ ആവശ്യപ്പെടുന്ന പേരിലുള്ള പുസ്തകങ്ങൾ ഞാൻ കൊടുക്കാറുണ്ട്.
ചിലപ്പോൾ അവൾ എന്നെയും കൂട്ടി അവിടേക്ക് പോയി അവൾക്ക് ആവശ്യമായുള്ള പുസ്തകങ്ങൾ എടുക്കുകയും മാറി എടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെ ലൈബ്രറിയിലേക്ക് പോകുവാനോ പുസ്തകങ്ങൾ എടുത്തുകൊണ്ടു വരുവാനോ ഒന്നും അവൾ പറയുന്നില്ല. ചിലപ്പോൾ ചിന്തിക്കുന്നത് കാണാം. അതുമല്ലെങ്കിൽ ചിന്തിച്ചു ചിരിക്കുന്നത് കാണാം.
അവൾക്ക് നല്ല സാഹിത്യ വാസനയും ഉണ്ട് എന്തൊക്കെ കുത്തിക്കുറിക്കാറുണ്ട്. ഒരു എഴുത്തുകാരി ടൈപ്പ് ഇടക്കൊക്കെ
💬 Comments
View all comments