Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
നിന്നു.
"ഇത് യാര്.. ഈ കുട്ടി..?" തമിഴ് നല്ലതുപോലെ അറിയാത്തതുകൊണ്ട് ദീപ തപ്പിപിടിച്ചു ചോദിച്ചു."
"എൻ ചിന്നതങ്കച്ചിതാ..."
ദീപ ആ കുട്ടിയെ അടിമുടിനോക്കി. കൈയിലും, കാലിലും സിഗരറ്റ് കുത്തിപൊള്ളിച്ച പാടുകളുണ്ടായിരുന്നു.
"അക്കാ, ഒരു പത്തുരൂപ കൊടുങ്കോ...പസിക്കിത്.. കാലേലെ,സാപ്പാട് കെടക്കലെ..'
അവൻ ദീപക്ക് മുൻപിൽ ഭിക്ഷയാചിച്ചു.
"പണം ഞാൻ തരാ..അപ്പറോം, നീ അന്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങി സീക്രം വാ.." ദീപ പേഴ്‌സ് തുറന്ന് 10 രൂപ കൊടുത്തു.
"അക്കാ... എപ്പടി പോവമുടിയും, തങ്കച്ചി...." 10 രൂപ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു.
"കുഴപ്പമില്ല...തങ്കച്ചിയെ ഞാൻ നോക്കാം... നീ വേഗം പോ..."
ദീപയുടെ കുടയുംവാങ്ങി അവൻ റോഡ് മുറിഞ്ഞു മറുവശത്തെ കടയിൽ കയറിയ തക്കംനോക്കി അവൾ ആ പെൺകുട്ടിയെ തന്റെ ഷാളുകൊണ്ട് പൊതിഞ്ഞ് അടുത്ത ഓട്ടോയിൽ കയറി അജുവിന്റെ വീട്ടിക്ക് തിരിച്ചു.
ഓട്ടോയിലിരുന്ന് പിന്നിലേക്ക് നോക്കിയപ്പോൾ ആർത്തുപെയ്യുന്ന മഴയെ വകവക്കാതെ ഭിക്ഷക്കാരൻ ബാലൻ ഓട്ടോക്ക് പിന്നാലെ ഓടിവരുന്നതുകണ്ട അവൾ ഡ്രൈവറോട് വേഗം വണ്ടിവിടാൻ പറഞ്ഞു.
അജുവിന്റെ വീടിന്റെ ഗേറ്റിനുമുൻപിൽ വണ്ടിയിറങ്ങിയ ദീപ കോരിച്ചൊരിയുന്ന മഴയിലൂടെ പെൺകുഞ്ഞിനെയും കൊണ്ട് അജുവിന്റെ വീട്ടിലേക്ക് ഓടിയകയറി.
ഡോറിൽ ആഞ്ഞുമുട്ടിയ അവൾ വിറച്ചുകൊണ്ട് പെൺകുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു.
വാതിൽതുറന്ന 'അമ്മ ദീപയെകണ്ടപ്പോൾ പകച്ചുനിന്നു.
"അജു.... അജുഎവിടെ അമ്മേ..." ഭയന്ന് ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു."
"റൂമിൽ ണ്ടല്ലോ... ന്താ മോളെ .."
അമ്മക്ക് മറുപടി കൊടുക്കാതെ ദീപ അജുവിന്റെ മുറിയിലേക്ക് പെൺകുഞ്ഞുമായി നടന്നു.
നനഞ്ഞൊട്ടി ഈറനോടെ നിൽക്കുന്ന ദീപയെകണ്ടപ്പോൾ അജു അമ്പരന്നുനിന്നു.
"അജു...ദേ ഈ കുഞ്ഞിനെ നോക്ക് ഭിക്ഷാടനം നടത്തുന്ന ഒരു ബാലന്റെ കൈയിൽനിന്ന്
💬 Comments
View all comments