0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 765

വിത്ത് ദീപ മനസിൽ നട്ടുവളർത്തി.

മൂന്നാഴ്ച്ചക്ക് ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാൻ സിറ്റിഹോസ്പ്പിറ്റലിൽ ബുക്ക് ചെയ്ത് പോകാൻ നിൽക്കുമ്പോഴായിരുന്നു. അജുവിന്റെ അമ്മയുടെ തറവാട്ടിൽനിന്ന് ഒരുമരണവാർത്ത തേടിയെത്തിയത്.

"മോനെ, പോകാതിരിക്കാൻ കഴിയില്ല്യാമ്മക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട് നാളിതുവരെ. അച്ഛൻ എൽ എൽ ബി കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ലച്ചുനെ ഗർഭംധരിക്കുന്നത്, ആരോരുമില്ലാതെ ആശുപത്രിവരാന്തയിൽ ഞാൻ കിടന്ന് നോവ് തിന്നുമ്പോൾ ഒരാശ്വാസവാക്കുമായി അവരെ ണ്ടായിരുന്നുള്ളു."

പൊഴിഞ്ഞുവീഴുന്ന മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് 'അമ്മ പറഞ്ഞു.

"'അമ്മ പോണം, അവസാനമായി ഒരുനോക്ക് കാണണം, ഹോസ്പ്പിറ്റലിലേക്ക് ഞാൻ തനിയെ പൊയ്ക്കോളാ, 'അമ്മ വിഷമിക്കേണ്ട.."

അവർ ഒരുമിച്ച് വീട്ടിൽനിന്നുമിറങ്ങി.

സുഹൃത്തിന്റെ ഓട്ടോ വിളിച്ച് അമ്പലമുക്ക് ജംഗ്ഷനിൽ അമ്മയെ ഇറക്കി സിറ്റി ഹോസ്പ്പിറ്റലിലേക്ക് വണ്ടിതിരിച്ചു.

വഴിക്കുവച്ചാണ് ദീപയെക്കുറിച്ച് അവനോർത്തത്.

"ഇന്ന് ഞായറാഴ്ച്ചയല്ലേ.? അവളുണ്ടാവുമല്ലോ വീട്ടിൽ വിളിച്ചുനോക്കാം."

തന്റെ ഐഫോണെടുത്ത് ദീപയുടെ നമ്പർ ഡൈൽ ചെയ്‌തു. രണ്ടാമത്തെ ബെല്ലിൽതന്നെ അവൾ ഫോണെടുത്തു.

"ഹലോ... ദീപാ ആർ യു ഫ്രീ നൗ. "

"ഇച്ചിരി പണിയുണ്ട്, ന്താ മാഷേ..."

"ഈഫ്‌ യു ഡോണ്ട് മൈൻഡ്, ക്യാൻ യു കം വിത്ത് മീ..?

"മലയാളം മതി മാഷേ... അതാ എനിക്കിഷ്ട്ടം."

മറുതലക്കൽ അതും പറഞ്ഞ് ചിരിക്കുന്ന ദീപയുടെ മുത്തുമണികൾ പൊഴിയുന്നപോലുള ശബ്ദം അവൻ കേട്ടു. ആർദ്രമായ അവന്റെ മനസിനെ ഇറനണിയിക്കാൻ അവളുടെ ആ പുഞ്ചിരിക്കുകഴിഞ്ഞു.

"ഞാൻ പ്ലാസ്റ്ററെടുക്കാൻ പോവ്വാ...ഇന്നൊരു മരണണ്ട്, ലച്ചുവും,അമ്മയുംകൂടെ അങ്ങോട്ടുപോയി ബുദ്ധിമുട്ടാവില്ല്യേച്ചാ ഒന്നെന്റെ കൂടെ വരുവോ, ഹോസ്പ്പിറ്റലിൽ.?

"ഓ.., അതിനെന്താ മാഷേ, മാഷ് വിട്ടോ ഞാൻ അങ്ങോട്ട് വന്നോളാ."

ദീപയുടെ മറുപടികെട്ട അജു ദീർഘശ്വാസമെടുത്ത്‌വിട്ടു.

സിറ്റി ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തിൽ ദീപയെയും കാത്ത്

💬 Comments

View all comments