0%

Chapter Title : ഒരു ഒമെഗിൾ ചാറ്റ് ഡയറി 2 [Athirakutti]

Author : Kambikathakal Read All Parts 747

കുഴപ്പമില്ലായിരുന്നു... പക്ഷെ ക്ഷമ ഇല്ലായിരുന്നു മുഴുവൻ കുത്തിയിരുന്ന് വായിക്കാൻ. അതാണ് സത്യം. അത് കാരണം അവസാനം ഒമെഗ്ഗിൽ സൈറ്റിൽ കേറി. ആദ്യം രണ്ടു ബോറന്മാരുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഒരു പുലിയെ കിട്ടി." അതോടൊപ്പം ഞാൻ നടന്നത് മുഴുവൻ വിവരിച്ചു. പ്രിയ അന്തം വിട്ടു വായും പൊളിച്ചു കേട്ട് നിന്നു.

"ഇതൊക്കെ ശരിക്കും നടന്നതാണോടി?" അവൾ ആ ചോദിച്ചതിന് ഞാൻ ഡാഡിയുടെ വാട്സാപ്പ് മെസ്സേജ് കാണിച്ചു കൊടുത്തു. അത് കണ്ടതും അവൾ ചോദിച്ചു "ഡാഡിയെ കാണാൻ എങ്ങനാ? ഫോട്ടോ ഒന്നും ഇല്ലേ?"

അപ്പോഴാ എനിക്കും തോന്നിയെ ഒരു ഫോട്ടോ ചോദിക്കുന്നതിൽ പ്രശനം ഇല്ലല്ലോ. ഡിപി വെറും ഒരു ഡോക്ടറിന്റെ ചിഹ്നം മാത്രേ ഉണ്ടായിരുന്നുള്ളു. ഉടനെ മെസ്സേജ് ഇട്ടു. "ഡാഡി ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു അയക്കമോ?"

ഒരു മിനിറ്റ് പോലും എടുത്തില്ല. ഒരു ഫോട്ടോ വന്നു. കുളിച്ചു തല തോർത്തിയ ഒരു രൂപം. അല്പം സെക്സി ലുക്ക് ഇല്ലേ എന്നൊരു തോന്നൽ. ഞാൻ അത് പ്രിയയെ കാണിച്ചു. "ഇതാണ് എൻ്റെ ഡോക്ടർ ഡാഡി."

"ആള് കൊള്ളാലോ. കാണാൻ തരക്കേടില്ല. പക്ഷെ പ്രായം ഒരല്പം കൂടിപോയില്ലെടി." അവൾ ചോദിച്ചു. "കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. ഇപ്പൊ ഡാഡി ആണ് എന്റെ ഗുരു. അപ്പൊ അങ്ങനെ മാത്രം കണ്ട പോരെ? മാത്രവുമല്ല ഇത്രയും അറിവും വിവരവും നമ്മുടെ പ്രായക്കാർക്കുണ്ടാവില്ല മോളെ..." ഞാൻ അവളുടെ സംശയത്തിന് മറുപടി കൊടുത്തു.

"അപ്പൊ ഇത്രയും പ്രവർത്തി പരിചയമുള്ള നീ വേണം ഇനി എന്നെ സഹായിക്കാൻ. ഇന്ന് വൈകിട്ട് നമുക്ക് സംസാരിക്കാം." അവൾ ഒരുപാട് പ്രതീക്ഷയോടെ പറഞ്ഞു.

💬 Comments

View all comments