Chapter Title : ഒരു ഒമെഗിൾ ചാറ്റ് ഡയറി 3 [Athirakutti]
തന്നെയാ എന്നോർത്ത് ദേഷ്യത്താൽ അവളെ നോക്കികൊണ്ട് നിന്നപ്പോഴേക്കും അമ്മയുടെ പറഞ്ഞു "മോളെ അവൾക്കു വയ്യാണ്ടിരിക്കുവാ. ഇന്ന് പോണില്ല. മോള് ചെന്ന് കാപ്പി കുടിക്കു. നല്ല ചൂട് ദോശ ഇരിപ്പുണ്ട്." അതും പറഞ്ഞുകൊണ്ട് അമ്മ ജോലിക്കു ഇറങ്ങി.
"എടി ഡാഷ് മോളെ.. നിന്നോട് പറഞ്ഞതല്ലേ ഇന്ന് ഡാഡിയെ കാണാൻ പോകാനുള്ളതാണ്. അതൊക്കെ മറന്നതാണോ അതോ എന്നെ തേച്ചതാണോ?" അവൾ അകത്തോട്ടു കയറിയതും വാതിലടച്ചിട്ടു ഞാൻ അവളെ മതിലിനോട് ചേർത്ത് നിർത്തിക്കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.
"എനിക്കറിയാമെൻ്റെ പൊന്നെ." അതും പറഞ്ഞു അവൾ ബാഗ് തുറന്നു അതിൽ നിന്നൊരു ജോഡി വസ്ത്രം എടുത്തു. ജീൻസും ഷർട്ടും മടക്കി കവറിലാക്കി വച്ചിരിക്കുന്നു. "ടാൻ-ട-ടാൻ" എന്നും പറഞ്ഞു ഒരു മോഡൽ കാണിക്കുന്ന പോലെ കവർ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ അവതരിപ്പിച്ചു. "അതൊരു വലിയ ഹോട്ടൽ അല്ലെടി. അവിടെ എങ്ങനെ നമ്മൾ ഈ ബാഗും പിടിച്ചുകൊണ്ടു പോകുന്നെ. അതൊക്കെ ഇവിടെ വച്ചിട്ട് നമുക്കി പോയിട്ട് വരാം. ഏതാ." അവൾ പറഞ്ഞു.
അത് കേട്ടപ്പോഴാണ് എനിക്കൊരല്പം ആശ്വാസമായത്. ഞങ്ങൾ എൻ്റെ മുറിയിലേക്ക് ചെന്ന്. ഞാൻ പെട്ടെന്നൊരു കുളിയൊക്കെ പാസ്സാക്കി വന്നു. അവൾ അപ്പോഴും യൂണിഫോമിൽ തന്നെയായിരുന്നു. "എടി ഇതൊക്കെ ഒന്ന് മാറ്റിക്കൂടായിരുന്നോ?" ഒരു കൊച്ചു തോർത്തും ചുറ്റി വന്ന ഞാൻ അവളോട് ചോദിച്ചു.
"നീ ആദ്യം ഒന്ന് ഒരുങ്ങിവന്നാട്ടെ. നിന്നെ കാണാനല്ലേ ഡാഡി വന്നേക്കുന്നെ." അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒരു ടവൽ എടുത്തു തലമുടിയൊക്കെ നല്ലപോലെ തോർത്തി. എന്നിട്ടു ഇടാനുള്ള ഡ്രസ്സ് എടുക്കാനായി അലമാര തുറന്നു. തുറന്നപ്പോൾ വീണ്ടും കൺഫ്യൂഷൻ. ഇതിൽ
💬 Comments
View all comments