Chapter Title : ഒരു ഓർമ്മ [Sambu]
ഉണ്ട് അധികവും പെൺകുട്ടികൾ . രാത്രി മുഴുവൻ ബസ്സിലായിരുന്നു പുലർച്ചെ മൈസൂരിൽ എത്തി .
അവിടെ ഒരു ഹോട്ടലിൽ ഫ്രഷ് അപ്പ് ഒക്കെ കഴിഞ്ഞു .അന്ന് അവിടെ ആ ഹോട്ടലിലാണ് താമസം. പിറ്റേന്ന് പുലർച്ചെ ബാംഗ്ലൂർ പോയി ,അവിടെമെല്ലാം കണ്ടു തിരിച്ചു മൈസൂരിൽ വന്നു ഈ ഹോട്ടലിൽ തന്നെ താമസിച്ചു ,പിറ്റേന്ന് പുലർച്ചെ കുർഗും കണ്ടു തിരിച്ചു നാട്ടിലേക്ക് അതാണ് പ്ലാൻ .ഞങ്ങൾ മൈസൂരിലെ സ്ഥലങ്ങൾ കാണാൻ ഇറങ്ങി.
പാലസ് കാണാൻ ക്യൂ നിൽക്കുമ്പോൾ കൂട്ടത്തിലെ ഒരു പെൺകുട്ടി തലകറങ്ങി വീണു . എല്ലാരും പേടിച്ചു 'അമ്മ അവളെ താങ്ങിയെടുത്ത് തൊട്ടടുത്ത ഒരു ഒരു ബിൽഡിങ്ങിന്റെ വരാന്തയിൽ കിടത്തി .ട്രീസ സിസ്റ്റർ ആ കുട്ടിയുടെ മുഖത്തേക്ക് കൈയിലിരുന്ന കുപ്പിയിൽ നിന്ന് വെള്ളം ഒഴിച്ച് . അവൾ കണ്ണ് തുറന്നു .
ആ പെൺകുട്ടിയുടെ മുഖമൊക്കെ വിളറി മഞ്ഞളിച്ചിരുന്നു .സിസ്റ്റേഴ്സും ആന്റണി സാറും ,ആമ്മയുമൊക്കെ വല്ലാതെ പേടിച്ചു. തൊട്ടടുത്ത ഹോസ്പിറ്റലിൽ പോകാമെന്നു ട്രീസ സിസ്റ്റർ പറഞ്ഞു. 'അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ടു സംസാരിക്കുന്നുണ്ട് . 'അമ്മ ട്രീസ സിസ്റ്റർനെ വിളിച്ചു ആ കുട്ടിക്ക് ഇടക്ക് തലകറക്കം വരാറുണ്ട് പോലും .
മെഡിസിൻ കഴിക്കുന്നതാണ് ,മെഡിസിൻ എടുക്കാൻ മറന്നു പോയി പോലും. 'അമ്മ ട്രീസ സിസ്റ്ററിനോട് കാര്യം പറഞ്ഞു .സിസ്റ്റർ ഉടനെ ആ കുട്ടിയുടെ പേരെന്റിനെ കാൾ ചെയ്തു . പേരന്റ് പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചിട്ട് , വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിൽ ആ കുട്ടിയുമായി ബോർഡർ ചെക്ക് പോസ്റ്റിൽ ചെന്നാൽമതി അവർ കാറുമായി ചെക്ക് പോസ്റ്റിലേക്ക് വരാമെന്നു .
💬 Comments
View all comments