0%

Chapter Title : ഒരു പാൽക്കാരി പെണ്ണ് 2

Author : kkstories Read All Parts 599

ഈ പറയണ്.പെ പെണ്ണ് കെട്ടിയാലുണ്ടല്ല ഒരു വിധം ആണ് ആണുങ്ങളൊക്കെ വെളളമടിക്കും പ്രത്യേകിച്ച് അവളെ പോലുളള പെണ്ണാണെങ്കിൽ പിന്നെ തീർച്ചയാ" ചേട്ടന് കളള് തലയ്ക്ക് പിടിച്ചു തുടങ്ങിയത് ഞങ്ങള്‍ക്ക് പതിയെ മനസ്സിലായി തുടങ്ങി. ചേട്ടന്റെ നാവ് വഴങ്ങാത്ത രീതിയിലായി. ഞങ്ങള്‍ക്ക്‌ ഗിരിജ ചേച്ചിയെ കുറച്ച് പറയുന്നത് കേൾക്കാൻ തിടുക്കമായി. "അതെന്താ ചേട്ടാ" രാമു ചോദിച്ചു."ഏയ് ഒന്നൂല്ല അത് അത്" ചേട്ടന്‍ പറഞ്ഞു. "പറ ചേട്ടാ ഞങ്ങള് ആരോടും പറയില്ല ചേട്ടൻ പറ സത്യം" ഞാനും രാമുവും ചേർന്ന് പറഞ്ഞു. " അപ്പോ മക്കള് ആരോടും പറയില്ലല്ലൊ സ സത്യം" "ഇല്ല"ഞങ്ങള്‍ തലയാട്ടി "അവളോട് പോലു ചോദിക്കരുതെ" എന്നും പറഞ്ഞു വേലു ചേട്ടൻ പറയാന്‍ തുടങ്ങി. "മ മക മക്കളെ കഴിഞ്ഞ ഒാണത്തിന് എന്റെ മക്കളും കുട്ടികളും മരുമകനും എല്ലാ എല്ലാവരും കൂടി വന്നിരുന്നു. അങ്ങനെ അവര് വന്നപ്പോ കുറച്ച് നല്ല നാടന്‍ ചാരായം കൊണ്ടു വന്നിരുന്നു. അവര് പോയി അന്ന് രാത്രി ഞാ ഞാനത് എടുത്ത് കുടിച്ച് അവളുടെ അടുത്ത് ചെന്നു അവളെ പിടിച്ച് ചുണ് ചുണ്ടില്‍ നല്ലൊരുമ്മ കൊടുത്തു. അന്ന് എന്നെ തട്ടി മാറ്റി അവള് പറഞ്ഞതാ ഇനി കളള് കുടി നിർത്താതെ എന്റെ ദേഹത്ത് തൊടരുതെന്ന്. അന്ന് മുതല്‍ എനിക്ക് കളള് കിട്ടാതെ ഉറക്കം വരില്ല" ഇനി മക്കള് തുഴഞ്ഞൊ ചേട്ടന്‍ ഒന്ന് വിശ്രമിക്കട്ടെ"എന്ന് പറഞ്ഞ് വേലു ചേട്ടൻ എനിക്ക് തുഴക്കോൽ തന്നു. ഞങ്ങള്‍ക്ക്‌ ഹരം പിടിച്ച് വരികയായിരുന്നു.ഞങ്ങള്‍ തമ്മില്‍ മുഖത്തേക്ക് നോക്കി ഞാന്‍ തുഴക്കോല് മേടിച്ച് പതുക്കെ തുഴഞ്ഞു. വളളം മുന്നോട്ട് നീങ്ങി.....

💬 Comments

View all comments