Chapter Title : ഒരു പനിനീർപൂവ് 2 [Vijay]
അയാൾ ഇനി ഇവിടെയാ വീണ്ടും ജോയിൻ ചെയുന്നുണ്ട് എന്നാ കേട്ടത്..
ഇത് മുഴുവൻ ലച്ചുവും പ്രിയയും കേട്ടിരുന്നു..
പ്രിയ അയാളെ തന്നെ നോക്കി നിന്നു..
ലച്ചു മാത്രം സങ്കടം കൊണ്ട് തലകുനിച്ചു നിന്നു..
ആ ബുള്ളറ്റിന്റെ ശബ്ദം അടുത്ത് വരുന്നത് അവൾ അറിഞ്ഞു..
പെട്ടന്നു അവളുടെ പിറകിൽ ആ ബുള്ളറ്റ് വന്നു നിന്നു..
എന്താടാ ഇവിടെ..??
ആദി അവിടെ ഉണ്ടായിരുന്നവന്മാരോട് ചോദിച്ചു..
ഒന്നുമില്ല സർ,, ഞങ്ങൾ വെറുതെ..
അതിൽ ഒരുവൻ പേടിയോടെ പറഞ്ഞു...
മ്മ്.. അയാൾ ഒന്നു മൂളികൊണ്ട്..
എന്നാൽ മക്കൾ വേഗം ക്ലാസ്സിൽ പോകാൻ നോക്..
ശരി സർ..
അതും പറഞ്ഞു സീനിയർസ് അവിടെനിന്നും പോയി..
പ്രിയയും അവർ പോയിക്കഴിഞ്ഞു മുന്നോട്ട് നടന്നു..
പക്ഷെ ലച്ചു മാത്രം അവിടെ തറച്ചു നില്കുകയായിരുന്നു..
ആ ശബ്ദം താൻ എവിടെയോ കേട്ടിട്ടുള്ളത് പോലെ..
അവൾ അതും ആലോചിച്ചു പെട്ടന്നു തിരിഞ്ഞു നോകുമ്പോഴേക്കും ആ ബുള്ളറ്റും ആളും മുന്നോട്ട് പോയിരുന്നു..
അവൾ പെട്ടന്നു കണ്ണുകൾ തുടച്ചുകൊണ്ട് ആ പോയ ആളെ നോക്കി..
അയാളുടെ പുറകു വശം മാത്രമേ അവൾക് കാണാൻ സാധിച്ചുള്ളൂ..
അപ്പോഴേക്കും പ്രിയ അവളെ വിളിച്ചു.
ടി ലച്ചു എന്ത് ആലോചിച്ചു നിൽകുവാ വേഗം വാ..
പ്രിയ ലച്ചു വിന്റെ കൈയും പിടിച്ചു നടന്നു..
ഒരു എന്ത്രത്തെ പോലെ അവളുടെ കൂടെ ക്ലാസ്സിലേക്ക് അവൾ നടന്നു..
ക്ലാസ്സിൽ എത്തിയിട്ടും അവളുടെ മനസ് അവിടെ ഒന്നും അല്ലായിരുന്നു..
അതിനിടയിൽ പ്രിയ അവളോട് എന്തൊക്കെയോ ചോദിച്ചു..
അതിനു അവളുടെ മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു..
ആ ശബ്ദം അത് മാത്രം ആയിരുന്നു അവളുടെ മനസ് നിറയെ...
നല്ല പരിചയമുള്ള ശബ്ദം.. ആരായിരിക്കും അത്...
സീനിയർസ് അയാളെ കണ്ട് ഇത്ര പേടിക്കാൻ കാര്യം..
ഒരായിരം ചിന്തകളിലൂടെ അവളുടെ മനസ് കടന്നുപോയി...
തുടരും..
💬 Comments
View all comments