0%

Chapter Title : ഒരു പെണ്ണുകാണല്‍ [Master]

Author : Master Read All Parts 6.6K

ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ വിവാഹമേ ഇല്ലെന്ന അയാളുടെ തീരുമാനമാണ് എന്നെ കുടുക്കിയത്. ഞാന്‍ സമ്മതം മൂളിയില്ലെങ്കില്‍ അയാള്‍ ഈ ജന്മം അവിവാഹിതനായി ജീവിക്കും. അങ്ങനെ നിവൃത്തി ഇല്ലാതെയാണ് ഞാന്‍ സമ്മതിച്ചത്. അയാളെപ്പോലെ ഒരു നല്ല മനുഷ്യനെ ഞാന്‍ അര്‍ഹിക്കുന്നില്ല, ഒരിക്കലും. ഈ മലിനപ്പെട്ട, വൃത്തികെട്ട ശരീരവും മനസ്സുമാണ് എനിക്കയാള്‍ക്ക് നല്‍കാനുള്ളത്. എല്ലാം, എല്ലാം നിങ്ങള്‍ കാരണമാ, നിങ്ങളെന്ന അധമന്‍ കാരണം” അനിത പകയോടെ പറഞ്ഞു.

“ചെയ്ത തെറ്റുകള്‍ക്ക് എല്ലാം ഞാന്‍ എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്യും. അതല്ലാതെ എനിക്ക് വേറെ വഴിയില്ല. പക്ഷെ എനിക്ക് നിങ്ങളോട് ഒരു അപേക്ഷ ഉണ്ട്. ഇനി മേലാല്‍ എന്നെ നിങ്ങള്‍ കാണരുത്. എന്റെ കല്യാണത്തിനും നിങ്ങള്‍ വരരുത്. കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഈ നശിച്ച നാട്ടില്‍ നിന്നുതന്നെ പോകും. നിങ്ങള്‍ ജീവിക്കുന്ന ഈ നാടിനെയും ഞാനിപ്പോള്‍ വെറുക്കുന്നു” അത്രയും പറഞ്ഞിട്ട് അവള്‍ ഇറങ്ങിപ്പോയി. ആ സമയത്തും അവളുടെ വിരിഞ്ഞുരുണ്ട ചന്തികളുടെ മറിച്ചില്‍ എനിക്ക് നോക്കാതിരിക്കാനായില്ല.

അങ്ങനെ അനിത വിവാഹം ചെയ്ത് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയിട്ട് ഏഴോ എട്ടോ വര്‍ഷങ്ങളായി. അതില്‍പ്പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല, എന്നോടവള്‍ ഫോണിലൂടെപ്പോലും സംസാരിച്ചിട്ടുമില്ല. ഈ അടുത്ത സമയത്ത്, ഒരു വര്‍ഷം മുമ്പോ മറ്റോ അവള്‍ക്ക് ഒരു കുഞ്ഞുണ്ടായി എന്ന് ഞാന്‍ അമ്മ പറഞ്ഞറിഞ്ഞിരുന്നു. ഞാന്‍ ഇത്രനാളും വിവാഹം കഴിക്കാതെ നിന്നത് മറ്റൊന്നും കൊണ്ടല്ല, നല്ല ശമ്പളമുള്ള ഒരു ജോലി ഉണ്ടായിട്ടും, എനിക്ക് അനിതയെപ്പോലെ ഒരു പെണ്ണിനെ ഇതുവരെ കണ്ടുകിട്ടിയില്ല എന്നതായിരുന്നു കാരണം. ഏതു പെണ്ണിനെ കാണാന്‍ പോയാലും ഞാന്‍ ഉപയോഗിക്കുന്ന അളവുകോല്‍ അനിതയാണ്. അതുകൊണ്ടുതന്നെ എന്റെ

💬 Comments

View all comments