Chapter Title : ഒരു പെരുമഴയത്ത് [കുട്ടപ്പായി]
കൂടെ കറങ്ങാനും,2 എണ്ണം അടിക്കാനും ഉള്ള അവസരം നഷ്ടമാകുമോ എന്ന ഭയം അവനെ അലട്ടി. എന്തായാലും അവരെ സ്വീകരിക്കാൻ ടോണി രാവിലെ തന്നെ എയർപോർട്ടിൽ എത്തി. ദാ വരുന്നു അമ്മായിയും മകളും. നിനക്കൊരു മാറ്റവും ഇല്ല അമ്മായി ടോണിയോട് പറഞ്ഞു. ടോണി പുഞ്ചിരിച്ചു. എന്നാ ഉണ്ട് ടോണി? ഒരു പതഞ്ഞ ഇംഗ്ലീഷ് ടോണിൽ ജീന ടോണിയോട്. സുഖമായിരിക്കുന്നു ചേച്ചി. ദാ മോളെ ടോണി അങ്കിൾ. ജീന മകൾ കാതറിനെ പരിചയപെടുത്തി. എന്നാൽ മകൾ വലിയ മൈൻഡ് ചെയ്യാൻ പോയില്ല. അവർ ലഗ്ഗേജ് എല്ലാം വണ്ടിയിൽ കെയറ്റി വീട്ടിലേക് യാത്രയായി. അവിടെ ടോണിയുടെ പപ്പാ മൈക്കിളും അമ്മ റാണിയും കൂടി അവരെ സ്വീകരിച്ചു. രാവിലെ കാപ്പിയും കുടിച്ചു അവർ എല്ലാവരും മുറിയിലേക് പോയി. ടോണി എങ്ങും പോയേക്കരുത് കേട്ടോ ഞാൻ കുറച്ചു ലിസ്റ്റ് ആയിട്ടാണ് വന്നിരിക്കുന്നത്.
2 ദിവസം ഉണ്ട് അതിനുള്ളിൽ മാക്സിമം സ്ഥലം കണ്ടു തീർക്കണം-ജീന അവനോടു പറഞ്ഞു. ഹോ ഭാഗ്യം 2 ദിവസം സഹിച്ചാൽ മതി. അപ്പോ ഉത്രാടം മുതൽ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാം, ടോണി മനസ്സിൽ ഓർത്തു. അതെന്ന പരിപാടിയ ചേച്ചി ഓണം ഇവിടെ കൂടാം ടോണി ചേച്ചിയോട് പറഞ്ഞു. ഏയ് ഇല്ലെടാ, ഓണത്തിന് ഞങ്ങൾ ഇച്ചായന്റെ വീട്ടിൽ പോവുകയാണ്. ട്രെയിൻ ടിക്കറ്റ് ഒക്കെ ആൾറെഡി എടുത്തു. ഈ വഴി വന്നു ആദ്യമേ വന്നു പോവണം എന്നുണ്ടായിരുന്നു. 3 വീക്ക് ആല്ലേ ഉള്ളു. വൈകിയാൽ പിന്നെ ഇങ്ങോട് ഒന്നും ഇറങ്ങാൻ സമയം കിട്ടില്ല. ഓഹോ അപ്പോ ഇനി ചേട്ടന്റെ വീട്ടിലേക് ആണ്, നന്നായി.
💬 Comments
View all comments