Chapter Title : ഒരു പെരുമഴയത്ത് [കുട്ടപ്പായി]
അപേ ഓട്ടോയുമായി എത്തി. 6 ചാക്ക് ചണ്ടി അതിൽ കെയറ്റിവിട്ടു. എന്നിട്ട് ടോണി സ്കൂട്ടറിൽ അതിന്റെ പിറകെ വിട്ടു. സ്ഥിരമായി ഷീറ്റ് കൊടുക്കുന്ന പോളി ചേട്ടന്റെ കടയിലേക്. ചണ്ടി തൂക്കി ടോണി അവിടെ നിന്നും ഇറങ്ങി സ്കൂട്ടറിൽ കെയറി. നേരെ തൂക്കുപാലത്തിലേക് നല്ല മഴക്കോള് ഉണ്ട്.. ടോണി ചെന്നപ്പോളേക്കും അവർ പാലത്തിൽ ഒക്കെ കെയറി കഴിഞ്ഞിരുന്നു. അവിടെ നിന്നും പൈൻആപ്പിൾ ഉപ്പിൽ ഇട്ടതും വാങ്ങി അവർ കഴിച്ചുകൊണ്ട് ഇരിക്കുന്നു. അവിടെ കുറെ നേരം അവർ ചെലവഴിച്ചു. ഊണിനു സമയം ആയി.
അമ്മായി മൈക്കിലിനോട് "എടാ നമുക് എന്നാ പിന്നെ ഇനി ടൗണിൽ പോയി നല്ല ഊണ് കഴിക്കാം. ഇനി വീട്ടിൽ ചെന്നിട്ട് ഉണ്ടാക്കാൻ ഒന്നും നിക്കണ്ട." എന്നാ ശെരി എല്ലാവരും കയറു മൈക്കിൾ പറഞ്ഞു. അന്നേരത്തെക്കും മഴ തുടങ്ങി. നല്ല ചിമിട്ടൻ മഴ. ടോണി സ്കൂട്ടറിനാണ് വന്നത്. നിങ്ങൾ വിട്ടോ ഞാൻ പിറകെ വന്നോളാം എന്റെ കയ്യിൽ റൈൻകൊട്ട് ഉണ്ടല്ലോ ടോണി അവരോടു പറഞ്ഞു. നീ എന്തിനാ പിറകെ വരുന്നത്, മഴ കണ്ടില്ലേ നീ കൂടെ കേറടാ അമ്മ റാണി അവനോടു പറഞ്ഞു. ഒരെണ്ണം വലിച്ചു ഒരു ചായയും കുടിക്കാമല്ലോ എന്നോർത്താണ് ടോണി അങ്ങനെ പറഞ്ഞത്. എന്നിട്ട് പയ്യെ കോട്ട് ഇട്ട് പോയാൽ മതിയല്ലോ. ഒരു 10 കിലോമീറ്റർ പോയാൽ മതി ടൗണിലേക്ക്. നിങ്ങൾ പൊയ്ക്കൊന്നേ ടോണി അവരോട് പറഞ്ഞു. സ്കൂട്ടർ എടുക്കാൻ പിന്നെയും ഈ വഴി പിന്നെ വരണ്ടേ.
അഹ് എന്നാൽ ശെരി എന്നും പറഞ്ഞു മൈക്കിൾ ജീപ്പ് വിട്ടു. ടോണി പതിയെ അടുത്ത് കണ്ട
💬 Comments
View all comments