ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]
📝 Ongoing
👁 554337 views ❤ 382 likes 💬 63 comments
ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക്
Oru Pranayadinathinte Ormakku | Author : Smitha
ഗാർഡന്റെ മുകളിൽ മൊണാർക്ക് ചിത്രശലഭങ്ങൾ കൂട്ടമായെത്തിയപ്പോൾ ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദൂരെ, മേപ്പിൾ മരങ്ങളുടെ മഞ്ഞയും ചുവപ്പും നിറങ്ങൾ കലർന്ന ഇലകളെ കാറ്റുലയ്ക്കുന്നത് നോക്കി നിന്നു.
സുഖമുള്ള അന്തരീക്ഷം,
ശുഭ്രമായ ആകാശം. ദേശാടനപ്പക്ഷികൾ പറന്നിറങ്ങുന്ന സമയം.
വസന്തം വരുന്നു.
വലൻറ്റയിൻസ് ഡേയും.
അവസാനം വാലൻറ്റയിൻസ് ഡേയും വന്നിരിക്കുന്നു!
ശ്രീലക്ഷ്മിയ്ക്ക് അതോർത്തിട്ട് ഇരിക്കപ്പൊറുതി കിട്ടാതെയായി. നാട്ടിലാണെങ്കിൽ കുഴപ്പമില്ല. ഇത് ആസ്ട്രേലിയയാണ്. വാലൻറ്റയിൻസ് ഡേ ആഘോഷിച്ചില്ല എന്ന് അയൽവക്കത്തെ ആരെങ്കിലും അറിഞ്ഞാൽ പിന്നെ തീർന്നു. ബീഫ് കഴിക്കുന്നവരോട് വടക്കേ ഇന്ത്യയിലെ ഭ്രാന്തന്മാർക്ക് തോന്നുന്ന മനോഭാവമാണ് ചിലർക്ക് അപ്പോൾ.
ഭർത്താവ് മഹേഷ് ഒരാഴ്ച്ചത്തെ ബിസിനസ്സ് ട്രിപ്പ് കഴിഞ്ഞ് വരാൻ തിരിച്ചു വരാൻ പോവുകയാണ്. വന്നയുടനെ വാലൻറ്റയിൻസ് ഡേ ആഘോഷിക്കാൻ ഒരുമിച്ച് പോകാം എന്ന് വാക്ക് തന്നിട്ടുണ്ട്. ഈയിടെയായി മഹേഷിന്റെ കൊണ്ടുപിടിച്ച തിരക്ക് കാരണം അവരുടെ ബന്ധതിന്റെ സകല ഊഷ്മളതയും നഷ്ട്ടപ്പെട്ടു പോയിരുന്നു. വാലൻറ്റയിൻസ് ഡേയ്ക്കെങ്കിലും ഒരുമിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ്? ആളുകൾ എന്തൊക്കെ കരുതും?
ശ്രീലക്ഷ്‍മി ആ ദിവസങ്ങളായി ഷോപ്പിങ്ങിൽ ബിസിയായി. മാത്രമല്ല അപ്പാർട്മെണ്റ്റിനടുത്ത തണ്ടർ ബോൾട്ട് ഫിറ്റ്നസ് സെൻറ്റർ എന്ന ജിമ്മിലും പ
💬 Comments
View all comments