0%

Chapter Title : ഒരു പ്രണയ കഥ [Smitha]

Author : സ്മിത Read All Parts 577
ജേഷ്ഠനെ ക്രുദ്ധനായി നോക്കി. "ഞാൻ പൊറുത്തോളം സീതമ്മടെ കൂടെ ..ന്നുവല്ലേലും ഓള് പഠിപ്പൊള്ള കുട്ടിയല്ലേ...?" തീരുമാനം വന്നയുടനെ സീതമ്മയുടെ കുടിയിലേക്ക് ചാത്തൻ ഓടിപ്പോയി. അപ്പോൾ നേന്ത്രവാഴകൾ പച്ചക്കൊട്ടാരം തീർക്കുന്ന തൊടിയിലെ കോണിലെ ചാക്ക് ഷെഡ്‌ഡിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു. "യൂ എന്ന് വെച്ചാ നീ അല്ലേൽ നിങ്ങൾ..യൂ എന്ന് വെച്ചാ?" "നീ അല്ലേൽ നിങ്ങൾ..." ചുറ്റുമുണ്ടായിരുന്ന പാച്ചനും മമ്മുഞ്ഞിയും ചാൾസും കുഞ്ഞി ആയിഷയും നീലിമയും ചോതിയും ഒരുമിച്ച് പറഞ്ഞു. "സബാഷ്!" സീതമ്മ അവരെ അഭിനന്ദിച്ചു. "ആർ എന്നാൽ ആകുന്നു.ആറെന്നാൽ?" "ആകുന്നു," കുട്ടികൾ കോറസ്സായി ആലപിച്ചു. "അപ്പോൾ യൂ ആർ എ ഡോക്റ്റർ എന്ന് പറഞ്ഞാൽ?" സീതമ്മ ചോദിച്ചു. "നീ അല്ലെങ്കിൽ നിങ്ങൾ ഒരു ഡോക്ടർ ആകുന്നു," കുട്ടികൾ സംശയലേശമന്യേ പറഞ്ഞു. സീതമ്മ ചിരിച്ചു. കുട്ടികൾ വിഷണ്ണനായി അങ്ങോട്ടുമിങ്ങോട്ടും പരസ്പ്പരം നോക്കി. തങ്ങളുടെ ഉത്തരത്തിൽ എന്താണ് തെറ്റ്? തെറ്റ് ഇല്ലെങ്കിൽ പിന്നെ സീതക്ക എന്തിനാണ് ചിരിക്കുന്നത്? "നീ അല്ലെങ്കിൽ നിങ്ങൾ ഒരു ഡോക്ടർ ആകുന്നു എന്ന് പറയേണ്ട...നിങ്ങളൊരു ഡോക്റ്റർ ആകുന്നു എന്ന് പറഞ്ഞാൽ മതി..." അവൾ വിശദീകരിച്ചു. "അപ്പ ടീച്ചറല്ലേ പറഞ്ഞിനി യൂ എന്ന് പറഞ്ഞാ നീ അല്ലെങ്കിൽ നിങ്ങൾ എന്നാണെന്നു?" മമ്മൂഞ്ഞ് അൽപ്പം നീരസത്തോടെ ചോദിച്ചു. "അത് എന്റെ മമ്മൂ..." സീതമ്മ വിശദമാക്കാൻ തുടങ്ങിയപ്പോഴേക്കും ചാത്തൻ ഓടി അടുത്ത് എത്തിയിരുന്നു. "ന്താ ചാത്തമ്മാമാ? കിതയ്ക്കുന്നുണ്ടല്ലോ!" "സീതമ്മേ,"
കിതച്ചുകൊണ്ട് ചാത്തൻ പറഞ്ഞു. "പൊതുവാൾ നാരായൺ തിരുമേനിയോട് അന്നേ മംഗലം കൈക്കാൻ പറഞ്ഞിനി..." ആവേശത്തോടെയായിരിക്കും ആ അറിയിപ്പിനെ സീതമ്മ വരവേൽക്കുകയെന്ന് ചാത്തൻ കരുതിയിരുന്നു. പക്ഷെ, പകരം, അവളുടെ മുഖം വാടുകയാണുണ്ടായത്.

💬 Comments

View all comments