Chapter Title : ഒരു പ്രണയ കഥ [Smitha]
ന്റെ കാര്യം ...അതിനൊരു തീർപ്പ് അങ്ങട് ഒണ്ടാക്കാം ...ല്ലേ?"
അത് പറഞ്ഞ് അന്ന് പോയിക്കഴിഞ്ഞപ്പോൾ തന്റെ മനസ്സ് ശാന്തമായി. വിനോദേട്ടനെ കാണുമ്പോൾ ആദ്യമറിയിക്കേണ്ട വാർത്തയായി അതിനെ മനസ്സിൽ കണ്ട് താലോലിച്ചു. അതൊക്കെയോർത്ത് തിരുവാങ്കരപ്പുഴക്കരയിൽ തുണിയലക്കുമ്പോളാണ് ഇളവെയിലടിച്ച് ഒരു അസ്വാസ്ഥ്യം തോന്നിയത്. ദേഹമാകെ വിറയൽ അനുഭവപ്പെട്ടു ആദ്യം. പിന്നെ തൊണ്ട പൊട്ടുന്ന ദാഹം. അതും കഴിഞ്ഞാണ് കണ്ണുകളിലിരുട്ട് കയറുന്ന തോന്നലുണ്ടായത്. അവസാനം തോന്നിയത് അങ്ങനെയാണ്. പിന്നെ എപ്പോഴോ കണ്ണുകൾ തുറക്കുമ്പോൾ രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയിൽ നിന്ന് വന്നുപോകുന്ന ഡോക്റ്റർ ദാമോദരപ്പിഷാരടിയുടെ നേഴ്‌സിങ് ഹോമിലെ കിടക്കയിലാണ് താൻ.
അച്ഛൻ പൊടിയനും അമ്മ നേര്യമ്മയും മുഖത്തോട് മുഖം നോക്കി കരയുന്നത് ആദ്യം അവ്യക്തമായാണ് കണ്ടത്.
പിടഞ്ഞെഴുന്നേറ്റ് ചോദിച്ചു.
"എന്താ ച്ചാ? എന്താമ്മേ? എന്തിനാ നിങ്ങള് കരയണേ? എനിക്കെന്താ പറ്റീത്?"
അച്ഛൻ അപ്പോൾ എഴുന്നേറ്റ് പുറത്തേക്ക് പോയി.
താൻ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി.
"പറ അമ്മെ! ന്താ നിക്ക്?"
അമ്മയപ്പോൾ തന്റെ കണ്ണുകളിലേക്ക് നോക്കി.
"ആരാ...ആരാ നിനിയ്ക്ക് വയറ്റിലാക്കിയേ?"
കണ്ണുനീരിനിടയിൽ അമ്മ ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയി.
വലത് കൈപ്പത്തി അറിയാതെ അടിവയറിലേക്ക് നീങ്ങി.
അവിടെയപ്പോൾ ഇതുവരെയറിയാത്ത ഊഷ്മാവ്!
തരിപ്പ്!
അല്ലിപുൽത്താമരകൾ വളർന്നു നിന്നിരുന്ന കുളത്തിന്റെ കരയിൽ, പൂവരശിന്റെ കീഴിലെ, മഴ കൂട്ടിരുന്ന, മാടത്തിലെ സായന്തനമോർമ്മവന്നു അപ്പോൾ.
വെയിൽ പിറാവുകൾ പറന്നകന്ന സായന്തനം.
വിനോദേട്ടന്റെ മടിയിൽക്കിടന്ന് അവന്റെ നക്ഷത്രത്തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കി, ആകാശത്തേരിറങ്ങിവരുന്ന സിന്ദൂരവർണ്ണം ചാലിച്ച അവൻറെ ചുണ്ടുകളിലേക്ക് നോക്കി, മഴത്താളങ്ങളെക്കാൾ ഭംഗിയുള്ള അവൻറെ ഹൃദയമിടിപ്പറിഞ്ഞ ആ സായന്തനം...
പ്രണയ ഗാന്ധർവ്വം ചൂട് നിറഞ്ഞ മഴത്തുള്ളികൾ പോലെ ചുംബനമായി തന്റെ അധരങ്ങളിലേക്ക് പെയ്തിറങ്ങിയ
💬 Comments
View all comments