Chapter Title : ഒരു പ്രണയ കഥ [Vijay]
ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ സെക്യൂരിറ്റി.. കീ അയാൾക്ക് കൈമാറി. കണ്ടാൽ മാന്യൻ.
""പുതിയ ആളാണല്ലേ.. ഇന്നലെ sir പറഞ്ഞിരുന്നു "" വാതിൽ തുറന്നു അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. ഭാഷാ ശൈലിയിൽ തൃശൂർ ആണ് വീടെന്ന് വ്യക്തം.
""അതേ.. "" ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
പിന്നെ ഞങ്ങൾ പരസ്പരം പരിചയപെട്ടു. പുള്ളിയുടെ പേര് അനൂപ്. 4 വർഷത്തോളമായി ഈ കമ്പനിയിൽ.. സമയമായപ്പോഴേക്കും ഓഫീസിൽ എല്ലാവരും എത്തി. എന്നെയും ചേർത്ത് ആകെ 6 ആളുകൾ. 40 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചിക്കാരി മാത്രമാണ് സ്ത്രീലിംഗമായിട്ടുള്ളത്. പേര് വനജ!. എല്ലാവരോടും നല്ല പെരുമാറ്റം. മാനേജർ ആയിട്ടുള്ള പ്രായം ചെന്ന ഒരാൾ വന്നപ്പോൾ അദ്ദേഹത്തെ കാണുകയും സൈൻ ചെയ്തു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്ത് കൊണ്ടും നല്ല ശാന്തമായ അന്തരീക്ഷം. 9 മണി മുതൽ 5 മണിവരെ ഓഫീസ്. ഞായറാഴ്ച അവധി. ടീ ബ്രേക്ക് വന്ന സമയത്താണ് ഞാൻ ഫോൺ എടുത്തത്. പൂജയുടെ മെസ്സേജ് പ്രതീക്ഷിച്ചു.. പക്ഷെ ഒന്നുമില്ല.. ഞാൻ അങ്ങോട്ട് മെസ്സേജ് ചെയ്തിട്ടു.
ഉച്ചവരെ അവൾ മെസ്സേജ് നോക്കാത്തത് എന്നെ തെല്ല് പരിഭവപ്പെടുത്തി. ഊണിനു ഇരിക്കാൻ നേരം വനജ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.
""ഞങ്ങടെ നാട്ടിലെ ഫുഡ് ഇഷ്ടായോ ഫാസിലെ?"" മുല്ലപ്പൂ സുഖന്ധമുള്ള സ്പ്രേ വാരി പൂശിയിട്ടുണ്ട്. നല്ല മണം.
""വന്നതല്ലെയുള്ളു ചേച്ചി. ഒന്ന് ശീലിച്ചു വരണം. പിന്നെ നമ്മളൊക്കെ കേരളത്തീന്ന് തന്നെയല്ലേ.."" ഒരു കുഞ്ഞു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.
""ഇവിടെ എവിടെയാ താമസം?""
""5 മിനുട്ട് നടക്കാനുണ്ട് ""
ഞങ്ങൾ നല്ല കൂട്ടായി. ഊണ്
💬 Comments
View all comments