Chapter Title : ഒരു പ്രണയ കഥ 2
അറിഞ്ഞു എക്സാമിനു രണ്ടിനും മാർക്ക് കുറവായോണ്ട് ദീപാവലി ഓഫർ ആരുന്നു രണ്ടിന്റെയും ചേർത്ത് 20 % കിഴിവിൽ രണ്ടെണ്ണത്തിനും ടീച്ചർമാരുടെ കയ്യിൽ നിന്നും കണക്കിനു കിട്ടി അങ്ങനെ താൽകാലികമായി ആ പ്രണയത്തിന് ചെറിയൊരു സ്റ്റോപ് ആയി അതല്ലേലും എത് ടീച്ചർമാരാ പറയണെ നിങ്ങള് പ്രേമിക്കടാ മക്കളെ എന്ന് ഹല്ല പിന്നെ ഇതിനൊക്കെ ഒരു പ്രത്യേക കഴിവ് ഉണ്ട് .. പിന്നെ ഞാൻ കൂടുതൽ ഇളക്കാൻ പോയില്ല ... പക്ഷെ അത് ഞങ്ങടെ ഗ്യാങ്ങിനെ സാരമായി ബാധിച്ചു ..അശ്വതി പഠിത്തത്തിൽ മാത്രമായ് ശ്രദ്ധ സാജു ആകട്ടെ കിളി പറന്ന് .നടന്നു .പക്ഷെ പെട്ടു പോയത് വർഷ ആണ് അവക്ക് വല്ലാണ്ട് വിഷമമായി .. ഇങ്ങനെ വിരസതയോടെ ദിനങ്ങൾ ചവിട്ടി തള്ളി നീക്കുമ്പോൾ ആണ് ചിമിട്ടൻ ഒരു എമണ്ടൻ ഏണി പിടിച്ചോണ്ട് വരണത് അവൻ B2 വിലെ റീന ചേച്ചിയുടെ കവിളത്ത് ഒന്ന് കീറിയെന്ന് ...പിന്നെ പോരെ പൂരം... റീന ആണേൽ സ്കൂളിലെ സ്വപ്ന സുന്ദരിയാണ് എട്ട് വീട്ടിലെ വർക്കിടെ ഒറ്റ മോള് .. അവളുടെ ക്ലാസിൽ ഉള്ളോരുടെ ഇടി കിട്ടിട്ട് മിച്ചമുണ്ടേൽ അടപ്പന്റെ ആൾക്കാരും കേറി നിരങ്ങും ഏതായാലും നല്ല ടൈമിംഗാ ഏണി വാങ്ങിച്ച് വയ്ക്കാൻ പറ്റിയ ബെസ്റ്റ് സമയം.. B2 മൊത്തം ഇളകി ഇടി ഉറപ്പായി .. ഇടിം വാങ്ങീട് അവസാനം സംഗതി സ്റ്റാഫ് റൂമിൽ എത്തിയാൽ സസ്പെൻഷൻ ഉറപ്പാ സൊ ഞാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ അമല് ചേട്ടായിയുടെ കാല് പിടിച്ച് കാര്യം പറഞ്ഞാൽ അതല്ലാതെ വേറെ മാർഗമില്ലാരുന്നു .. അവസാനം ക്ഷമ പറയാന്നു പറഞ്ഞു
💬 Comments
View all comments