0%

Chapter Title : ഒരു ടീച്ചറുടെ വിലാപം 1 [റംല ടീച്ചറുടെ വസതി] FATHIMA

Author : fathima Read All Parts 6.3K

കൊണ്ട് മാത്രം എല്ലാ ദിവസവും പോവുന്നു എന്ന് മാത്രം.

കോട്ടക്കലിനടുത്തു കുഴിപ്പുറം എന്ന നാട്. പൂർണമായും ഒരു കുഗ്രാമം എന്ന് പറയാൻ പറ്റില്ലെങ്കിലും നാട്ടുകാരുടെ സ്വഭാവം കൊണ്ടെങ്കിലും അങ്ങനെ ഒരു വിഭാഗത്തിൽ പെടുത്താവുന്ന ഒരു നാട്. നല്ല മൊഞ്ചത്തി താത്തമാരുടെയും ഗൾഫിൽ പണിയെടുത്തു കാശുകാരായവരെടെയും നാട്. കാശിന്റെ ഹുങ്ക് കാണിക്കാൻ വലിയ വീട് കെട്ടിപ്പൊക്കി അതിൽ കെട്ടിയവളെയും മക്കളെയും ഒറ്റക്കാക്കി പോകുന്ന ഗൃഹനാഥന്മാർ ഒന്നോ രണ്ടോ വർഷത്തിൽ മാത്രം രണ്ടു മാസത്തെ ലീവിന് വരും.മിക്കവാറും വിദേശത്തു ഡ്രൈവർ അല്ലെങ്കിൽ ഇവിടുത്തെ കൂലി തൊഴിലുകൾ ചെയ്യുന്നവർ. ഒരു വീട്ടിൽ നിന്നും ഒരാളെങ്കിലും ഗൾഫിൽ ഇല്ലാത്ത വീടുകൾ വിരളം.

അങ്ങനെ ഉള്ള ഒരു വീട് തന്നെയായിരുന്നു റഫീഖിന്റേയും. ഉപ്പ ഗൾഫിൽ പോയി തുടങ്ങിയത് 18-ആം വയസ്സിലാണ്. ഇപ്പോൾ 44 ആയെങ്കിലും ഉടനൊന്നും നിർത്താൻ ഒരാഗ്രഹവുമില്ല. ഉപ്പാക്ക് രണ്ടു അനിയന്മാർ ഉണ്ട്. തൊട്ടു താഴെ ഉള്ള അനിയൻ ഗൾഫിൽ തന്നെയാണ്. രണ്ടു പേരും ജോലി ചെയ്യുന്നത് ദുബൈയിലാണ്, ഒരു കൺസ്ട്രക്ഷൻ കമ്പനീയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് രണ്ടു പേരും. രണ്ടാമത്തെ അനിയൻ കൃഷിയും ചെറിയ ബുസിനെസ്സുമായി ഇവിടെ തന്നെ. റഫീഖിന്റെ അനിയനും അനിയത്തിയും സ്കൂളിൽ 10 ലും 8 ലുമായി പഠിക്കുന്നു. 10 കഴിഞ്ഞപ്പോൾ മുതൽ അവൻ താമസിക്കുന്നത് ഉപ്പാന്റെ അനിയൻ അഥവാ എളാപ്പയുടെ വീട്ടിൽ ആയിരുന്നു. അവർക്കു മക്കൾ ഒന്നും ആയിട്ടില്ലായിരുന്നു. എളാമ്മ (ഭാര്യ) ഒരു ടീച്ചർ ആയതു കൊണ്ട് അവന്റെ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും  എന്നും കൂടി കൊണ്ടാണ് അവനോടവിടെ താമസിക്കാൻ പറഞ്ഞത്. പിന്നെ അവർക്കു

💬 Comments

View all comments