Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
ഇരുന്നു ചിരിക്കാണ്, എന്താ കാര്യമെന്ന് മനസ്സിലാവാതെ ഞാൻ വായും പൊളിച്ചു അതും നോക്കി നിന്നു.
"ആ ചിരി ഒന്ന് നിർത്തി എന്താ കാര്യമെന്ന് പറയോ? മനുഷ്യന് കിടന്നുറങ്ങണം" എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.
അഞ്ജലി അവളുടെ ഫോൺ ചെരിച്ചു പിടിച്ച് കൂടെ ഉള്ള ആളെ കൂടെ കാണിച്ചു.. ധെ ലവൾ.. റ്റാനിയ..അപ്പൊ രണ്ടാളും കൂടെ എനിക്കിട്ട് പണിതതാണല്ലേ.. പട്ടി ചെറ്റ..
എന്റെ വായിൽ വന്ന സകല തെറികളും മനസ്സിലടക്കി പിടിച്ച് ഞാൻ ചോദിച്ചു.
"ഈ മോന്ത കാണിക്കാൻ വേണ്ടി ആണോ നീയെന്നെ വിളിച്ചേ? നീയെന്താ ആളെ കളിയാക്കാണൊ? തമാശ കളിക്ക് അതിരൊന്നും ഇല്ലേ.. കുറച്ച് ഫ്രണ്ടലി ആയെന്ന് വെച്ച് എന്തും ചെയ്യാമെന്നാ??"
അഞ്ജലി വേഗം ക്യാമറ അവൾടെ നേരെ പിടിച്ചു, അവൾടെ മുഖമാകെ വിളറിയ പോലുണ്ട്. ഞാൻ ഇങ്ങനെ പ്രതികരിക്കുമെന്ന് അവര് പ്രതീക്ഷിച്ചു കാണില്ല.. കാര്യം ദേഷ്യം വന്നെങ്കിലും തിരിച്ചൊരു പണി കൊടുക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്റെ പ്രകടനം.
അഞ്ജലിയുടെ കണ്ണൊക്കെ നിറഞ്ഞു..
"സോറി.."
"കോറി.. കൊണ്ട് പൊയ്ക്കോ നിന്റെ സോറി എനിക്കൊന്നും വേണ്ട" ഞാൻ കാരക്ടർ വിട്ടില്ല.
അവള് ഏങ്ങലടിച്ചു കരയാൻ തുടങ്ങി, കുറച്ചൂടെ സ്ട്രോങ്ങ് ആക്കാൻ വേണ്ടി എന്റെ അടുത്ത ഡയലോഗും..
"സ്വന്തം ചേട്ടനെ പോലാണ് എന്നൊക്കെ പറഞ്ഞിട്ട് പുറകിന്ന് കുത്തണ ടൈപ് ആണല്ലേ" ഹുയ്യോ.. എനിക്ക് വയ്യ.. അവളെ ഞാൻ കരയിപ്പിച്ചു പണ്ടാരടക്കും.
"സോറി.. ഞാൻ പിന്നെ വിളിക്കാം" എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ ഫോൺ വെച്ചു.
ഫോൺ സൈഡിലേക്ക് ഇട്ട് ഞാൻ ബെഡിൽ നീണ്ടു നിവർന്നു കിടന്നു.. ഹാ ഒരുത്തിയെ കുറ്റബോധം കൊണ്ട് കരയിപ്പിച്ചപ്പോ എന്തൊരു സന്തോഷം.
അധികം വൈകിയില്ല മെസ്സഞ്ചറിൽ റ്റാനിയയുടെ മെസ്സേജ് വന്നു..
"ഐ ആം സോറി.. ഇതെല്ലാം ഞാനൊരു തമാശക്ക് ചെയ്തതാണ്.. അഞ്ജലി
അറിഞ്ഞത് പോലുമില്ല, അവളോട് പറഞ്ഞപ്പോൾ ഇതെല്ലാം ആ ഒരു സ്പിരിറ്റിലെ എടുക്കു എന്ന് പറഞ്ഞു വിളിച്ചതാണ്.. അവളോട് ദേഷ്യം കാണിക്കരുത്, എന്റെ മിസ്റ്റേക്ക് ആണ് ഐ ആം സോറി" ഒരു നീളൻ മെസ്സേജ്..
റിപ്ലൈ അയക്കണോ.. വേണ്ട കുറച്ച് ജാഡ ഇടാം.. ആമ്മാതിരി പണിയല്ലേ തന്നത്. ആക്ട് ചെയ്യാൻ യെവള് മിടുക്കി അല്ലെ.. നീ ആക്ടിങ് എന്താണെന്ന് കാണാൻ പോകുന്നെ ഉള്ളു മകളെ..
നെറ്റ് ഓഫ് ആക്കി വെച്ച് ഞാൻ ഉറങ്ങി.. രാവിലെ ഉറക്കമുണർന്നത് ഷാനിന്റെ കാൾ കണ്ടാണ്.. എന്താ പ്രശ്നം എന്ന് ചോദിച്ചുള്ള വിളിയാണ്, ഒന്നുമില്ല
💬 Comments
View all comments