Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
ചോദിച്ചു
“ബീച്ചിൽ പോകാം ” അവൾ പറഞ്ഞു...
“ആഹ് ശെരി ഞാൻ വിവേകിനെ കൊണ്ട് വിട്ടിട്ട് വരാം... നി അപ്പോൾ കൂട്ടുകാരികളുടെ കൂടെ ബസ്സ്റ്റോപ്പിൽ നിക്കണം ” ഞാൻ പറഞ്ഞു..അവൾ ok പറഞ്ഞു നടന്നു പോയി... ഞാൻ തിരിയുമ്പോൾ അവനെ ഞാൻ കണ്ടു... കണ്ണുകൾ ഒക്കെ ചുമപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കുന്ന ആദിൽ... ഞാൻ അവനെ mind ചെയ്യാതെ ക്ലാസിലേക്ക് പോയി... ഞാൻ ക്ലാസ്സിൽ കയറുമ്പോൾ വിവേക് അവിടെ കിടക്കുകയായിരുന്നു... ഞാൻ അവന്റെ അടുത്തേക്ക് പോയി..
“എന്ത് പറ്റിയെടാ ” ഞാൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു...
“ എനിക്കറിയത്തില്ല എനിക്ക് വല്ലാതെ വിഷമം തോന്നുന്നു” അവൻ വിഷമത്താൽ പറഞ്ഞു...
“ടാ നി നിന്റെ അമ്മേ വിളിക്ക് ” ഞാൻ അവിടെ ഇരുന്നു എന്നിട്ട് പറഞ്ഞു...
“ടാ ഞാൻ എങ്ങനെ പറയുമെടാ ” അവൻ ചോദിച്ചു... ശെരിയാ അവൻ എങ്ങനെ ആണ് ചോദിക്കുന്നെ....
“ അമ്മേടെ number ഇങ് കൊണ്ട് വാ ” ഞാൻ പറഞ്ഞു അവൻ number തന്നു... ഞാൻ ഡയൽ ചെയ്തു... 2 റിങ് അടിച്ചപ്പോൾ എടുത്തു...
“ഹലോ... അമ്മേ ഇത് ഞാനാ അജാസ് ”
“അഹ് മോനെ പറഞ്ഞോ... അവിടെ എന്തേലും പ്രശ്നം ” അമ്മ വേവലാതിയോടെ ചോദിച്ചു...
“അമ്മേ ഒരു ചെറിയ പ്രശ്നം ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ കാര്യം എല്ലാം പറഞ്ഞു...
“മോനെ നി ഫോൺ അവനു കൊടുത്തേ ” ഞാൻ ഫോൺ അവനു നേരെ നീട്ടി... അവൻ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു..
“അമ്മേ ” അവൻ
💬 Comments
View all comments