Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
എനിക്ക് വേണ്ടായേ... അറിയത്തെ നോക്കിപോയതാ ” ഞാൻ പറഞ്ഞു...
“അങ്ങനെ ആണേൽ നിനക്ക് കൊള്ളാം ” നാദി എന്നോട് പറഞ്ഞിട്ട് ജന്നയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. ജെന്ന ആദ്യം ഒന്ന് മടിച്ചു.. പക്ഷെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു...
“നിങ്ങൾ തമ്മിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ട് അല്ലെ ” നാദി ജന്നയോട് ചോദിച്ചു... കണ്ടിട്ടുണ്ടെന്ന് ജന്ന തലയാട്ടി..
“അപ്പൊ പിന്നെ പരിചയപെടുത്താണ്ട കാര്യം ഇല്ലാലോ ” നാദി എന്നെ നോക്കി ചോദിച്ചു ഞാനൊന്നും പറഞ്ഞില്ല... ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കിയപ്പോൾ ആഫിയുടെ കൂടെ നിന്ന് ഞങ്ങളെ തന്നെ ഒരു ദേഷ്യത്തോടെ നോക്കുന്ന ജാസ്മിനെ ഞാൻ കണ്ടു... ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് നോട്ടം മാറ്റി... അവളുടെ aa നോട്ടത്തിൽ എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് മനസിലായി.. അവൾ ഞങ്ങളെ നോക്കും എന്ന് നന്നായി അറിവായുന്നത് കൊണ്ട് ഞാൻ ജന്നയുമായി സംസാസാരിക്കാൻ തന്നെ തീരുമാനിച്ചു...
“അതെ ഇപ്പോഴും അന്ന് ആഫി പറഞ്ഞ കാര്യം ആലോചിച്ചിട്ട് ആണോ ഇങ്ങനെ നിക്കുന്നെ ” ഞാൻ ചിരിച്ചുകൊണ്ട് ജന്നയോട് ചോദിച്ചു...
“അത്.. ഇക്കാ.. അപ്പോൾ എനിക്ക് ” അവൾ വിക്കി..
“ആയോ അവളെ നിനക്കും അറിയില്ലേ... എന്നോട് ഉള്ള സ്നേഹം കൊണ്ടും നിന്നോട് ഉള്ള സ്നേഹം കൊണ്ടുമാണ് അവൾ അങ്ങനെ പറഞ്ഞത് .. അതൊക്കെ വിട്ടേക്ക്.. കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ എന്റെ ചേട്ടത്തി ആകാൻ ഉള്ളയാ ” ഞാൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു... അവളുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു...
“ഞാൻ കരുതി ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടാകുമെന്ന്” അവൾ
💬 Comments
View all comments