0%

Chapter Title : ഒരു തുടക്കകാന്റെ കഥ 12

Author : odiyan Read All Parts 460

പടികളിറങ്ങി താഴെക്കെത്തി ബ്രെഷും എടുത്ത് മൂവാണ്ടൻ മാവിൻ ചുവട്ടിലെ തണലിൽ രാവിന്റെ തണുത്ത ഇളം കാറ്റും കൊണ്ട് പല്ലു തേച്ചുകൊണ്ടിരിന്നു.

“ ഏട്ടാ ….”

“ഉം”

“ ഇന്ന് ക്ലാസ് തുടങ്ങുന്നുണ്ടോ “

“ ഇല്ല നാളെ എന്തേ “

“ കടയിൽ പോകുന്നുണ്ടോ ഇന്ന് “

“ ഉണ്ടല്ലോ “

“ ഞാനും വന്നോട്ടെ “

“ എന്തിന് “

“ ഡ്രെസ്സ് വേണം “

“ നീ ചെറിയച്ഛൻ ഉച്ചയ്ക്ക് വരുമ്പോ ആ കൂടെ പോരെ “

“ ഞാൻ രാവിലെ വരാം നിങ്ങളുടെ കൂടെ “

“ അതെന്തിനാ രാവിലെ , ഉച്ചയ്ക് വന്നാൽ പോരെ “

“ അതെന്തിനാ ഉച്ചയ്ക്ക് രാവിലെ പോരെ “

“ നീ എന്തേലും കാണിക്ക് “

കുഞ്ചു തുള്ളിച്ചാടി അകത്തേക്ക് കയറി .അപ്പു പല്ലും തേച്ച് കുളി ഒക്കെ കഴിഞ്ഞ് മുറിയിലെത്തി. ഒരു വെള്ളമുണ്ടും ഷർട്ടും ഇട്ട് അവൻ ചായകുടിക്കാൻ ഇറങ്ങി . ചെറിയച്ഛനും കുടിച്ച് കഴിഞ്ഞപ്പോൾ അവർ യാത്രയായി.

കുഞ്ചു ചെറിയച്ഛന്ടെ കൂടെ ഷോപ്പിലേക്ക് പോയി അപ്പു തുണി കടയിലേക് കയറി എല്ലാ ഭാഗത്തൂടെയും ഒന്നു നടന്നു. അമ്പിളി നിൽക്കുന്ന ഇടത്തേക്ക് ചെന്ന് കൈൽ ഉണ്ടായിരുന്ന ചോറ്‌ അവളെ ഏൽപ്പിച്ചു . അവൾ അതും വാങ്ങി മുകളിലേക്ക് പോയി.

“ എന്താ കൊച്ചു മുതലാളി സുന്ദരനായിട്ടുണ്ടല്ലോ ഇന്ന് “

“ കൊച്ചു മുതലാളിയോ, അതെന്താ പതിവില്ലാത്തൊരു വിളി “

“ ഹാ എന്റെ മുതലാളി അല്ലെ ഇത് എന്നെ പട്ടിണിയിൽ ആക്കാതെ നോക്കുന്നയാൾ .”

💬 Comments

View all comments