0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Author : odiyan Read All Parts 204

അവളുടെ മുഖത്തേക്ക് നോക്കി

അവൾ ചിരിച്ചുകൊണ്ട് അവനെ നോക്കി കെഞ്ചി

അവൻ ചിരിച്ചുകൊണ്ട് അവളെ അവന്റെ 2 കൈകളിലും കോരി എടുത്തു . അവൾ ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിൽ കോർത്ത് പിടിച്ചു .

“ എന്തൊരു കനാ അമ്മുട്ടീ നിനക്ക് “

“ ആ ഹ ഹാ .. ദേ അവിടെ എത്തും വരെ എന്നെ താഴെ ഇട്ടേക്കല്ലേ “

“അപ്പൊ കൈ കഴച്ചാലോ “

“അതൊന്നും എനിക്ക് അറിയണ്ട , എന്നെ നിലത്തിറക്കാൻപാടില്ല “

“ ആഹ … എന്നാ നിന്നെ ഞാൻ “

അതും പറഞ്ഞവൻ അവളെ പൊക്കി അവന്റെ വലത്  തോളിലേക്ക് ഇട്ടു

“അയ്യോ… അപ്പുവേട്ടാ ഞാൻ വീഴുട്ടോ “

“അങ്ങനെ നിന്നെ ഞാൻ താഴെ ഇടുവൊടി അമ്മുട്ടീ “

അവളുടെ വയർ അവന്റെ തോളിൽ അമർന്നിരുന്നു

“ എടാ അപ്പുവേട്ടാ നല്ല സുഖമാ ഇങ്ങനെ കിടക്കാൻ “

അവരങ്ങനെ നടന്ന് പറമ്പിലെത്തി

“ ഡി പെണ്ണേ ദേ ഈ കോവണിയിൽ ചവിട്ട് “

“എവിടെ ..”

അവൻ വീണ്ടും കൈകളിൽ എടുത്ത് അവളുടെ കാൽ പടികളിൽ വച്ചു 

“ ഉം കേറിക്കോ .. “

അവൾ പാവാട ഒരല്പം വലതുകൈകൊണ്ട് പൊക്കി പിടിച്ച് കാൽ പദങ്ങൾ ഓരോന്നായി ചവിട്ടി കയറി .

അവന്റെ കണ്മുന്നിൽ അവളുടെ വെളുത്ത വെള്ളിക്കോലുസണിഞ്ഞ കുഞ്ഞു കുഞ്ഞു രോമങ്ങൾ ഉള്ള കാലുകൾ .

ആ കാലുകൾ അവന്റെമുന്നിലൂടെ പടി പടിയായി കയറി. അവൻ അവളുടെ പുറകെ കയറി .

“ അപ്പുവേട്ടാ എന്തുഭംഗിയാ ഇവിടുന്ന് നോക്കാൻ”

ദൂരേക്ക് നോക്കി അമ്മു പറഞ്ഞു

അപ്പു പടികൾ കയറി അമ്മുവിന്റെ പുറകിൽ ചെന്ന് , അവളുടെ വിടർന്നുകിടക്കുന്ന മുടികളിലേക്ക് ചേർന്ന് ,അവളുടെ കൈകളെ പിടിച്ച് വയറിനെ ചുറ്റി വലത് തോളിൽ താടി അമർത്തി ചേർന്നു നിന്നു

💬 Comments

View all comments