0%

Chapter Title : ഒരു തുടക്കം ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍

Author : kkstories Read All Parts 407

മതവുമാണ്. ഇതില്‍ രണ്ടിലും അവളുടെ എതിര്‍ചേരിയിലാണ് ഞാന്‍. അവസാനം അവിടുത്തെ ചേച്ചിയാണ് മിക്കപ്പോഴും ഞങ്ങളുടെ ഇടയില്‍ മോഡറെട്ടര്‍ ആയി പ്രശ്നം തീര്‍ക്കുക. പക്ഷേ സൌഹ്രുദത്തിലുള്ള ഈ ഉടക്കുകള്‍കൊണ്ട് മറ്റുള്ളവരുമായി ഉള്ളതിലും കൂടുതല്‍ അടുപ്പം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും അത് ലൈംഗികതയിലെക്കോ പ്രേമത്തിലേക്കോ വഴിമാറി പോയിരുന്നുമില്ല.

കാര്യങ്ങള്‍ ഇങ്ങനെ വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ പോയിക്കൊണ്ടിരിക്കെ അവിടുത്തെ ചേട്ടന് ബാന്ഗ്ലൂരിലേക്ക് മാറ്റമായി. ചേട്ടന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വിഷമമായി. പക്ഷേ വിധിയെ തടുക്കാന്‍ വി. എം. സുധീരന് പോലും പറ്റില്ലല്ലോ (ഇപ്പോഴത്തെ ബാര്‍ വിഷയം ഓര്‍ക്കുക J) അന്ന് ചേച്ചിയും അവിടെ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് ചേച്ചിക്ക് ചേട്ടന്റെ കൂടെ പോകാന്‍ പറ്റില്ല.  അവസാനം ചേട്ടന്‍ തന്നെ പോകാനും അവിടെ ചെന്ന് ഒന്നു സെറ്റില്‍ ആയിക്കഴിഞ്ഞു ചേച്ചിയെ അങ്ങോട്ട്‌ കൊണ്ടുപോകാനും തീരുമാനമായി. അതിനിടക്ക് ചേച്ചി ജോലി രാജി വെക്കുകയും ചെയ്യും.

ചേട്ടന്‍റെ ട്രെയിന്‍ വെള്ളിയാഴ്ച രാത്രിയിലാണ്. ഞാനും ചേട്ടന്‍റെ ബന്ധുവായ എന്‍റെ സഹമുറിയനും ചേട്ടനെ സ്റ്റേഷനില്‍ കൊണ്ടുപോയി ട്രെയിന്‍ കയറ്റി വിടാന്‍ പോകാം എന്ന് നേരത്തെയേ തീരുമാനിച്ചിരുന്നു. രാത്രി പത്തുമണിക്കാണ് ട്രേയിന്‍. ഒരു മണിക്കൂറില്‍ കുറയാത്ത യാത്രയുണ്ട് സ്റ്റെഷനിലെക്ക്. വെള്ളിയാഴ്ച വൈകുന്നേരമായപ്പോള്‍ അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, എടാ എനിക്ക് ഓഫീസില്‍നിന്നും ഇപ്പോഴൊന്നും ഇറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് സ്റ്റേഷനിലേക്ക് വരാന്‍ പറ്റില്ല. നീ വരുന്നില്ലെങ്കില്‍ ഞാനും പോകുന്നില്ല എന്ന് അവനോടു മറുപടിയായി ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ എന്നെ നിര്‍ബന്ധിച്ചു; നമ്മള്‍ ആരേലും പോയില്ലേല്‍ മോശമാടാ, നീ പോ. ഞാന്‍ ഇവിടെ കുടുങ്ങിപോയതുകൊണ്ടാ.

💬 Comments

View all comments